നടിപ്പിൻ നായകൻ സൂര്യയുടെ 46-ാം ജന്മദിനമായിരുന്നു ജൂലൈ 23. താരത്തിന് പിറന്നാൾ സമ്മാനമായി സൂര്യയുടെ 39-ാം ചിത്രമായ എതര്‍ക്കും തുനിന്തവന്‍റെ ഫസ്റ്റ് ലുക്കും പോസ്റ്ററുകളും റിലീസ് ചെയ്‌തിരുന്നു. ഇപ്പോഴിതാ, സിനിമയുടെ ലൊക്കേഷനിൽ വച്ചുള്ള സൂര്യയുടെ പിറന്നാൾ ആഘോഷത്തിന്‍റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
Also Read: 'നവരസ' ടീസറിലെ ഒൻപത് രസങ്ങൾ കാമറക്ക് മുൻപിൽ... പിന്നാമ്പുറക്കാഴ്‌ചകൾ
പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന എതര്‍ക്കും തുനിന്തവൻ എന്ന ചിത്രത്തിന്‍റെ ലൊക്കേഷനിൽ അണിയറപ്രവർത്തകർ സമ്മാനിച്ച പിറന്നാൾ കേക്ക് സൂര്യ ജ്യോതികക്കൊപ്പം മുറിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. ചെന്നൈയിലാണ് സിനിമയുടെ ലൊക്കേഷൻ. സത്യരാജ്, ശരണ്യ പൊൻവണ്ണൻ, എം.എസ് ഭാസ്‌കർ എന്നീ താരങ്ങളും പിറന്നാൾ ആഘോഷത്തിനൊപ്പം പങ്കുചേർന്നു.
- " class="align-text-top noRightClick twitterSection" data="
">
സണ്‍ പിക്ചേഴ്‌സ് നിർമിക്കുന്ന എതര്‍ക്കും തുനിന്തവൻ പ്രിയങ്ക അരുൾ മോഹനാണ് നായിക. ഡി. ഇമ്മനാണ് ചിത്രത്തിന്‍റെ സംഗീതജ്ഞൻ.