ETV Bharat / sitara

ഐഎംഡിബി റേറ്റിങ്ങിൽ മൂന്നാമതായി സൂരരൈ പോട്ര്

author img

By

Published : May 18, 2021, 7:43 AM IST

പ്രമുഖ വെബ്സൈറ്റായ ഐഎംഡിബിയിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ റേറ്റിങ് നൽകിയ ചിത്രങ്ങളിൽ ഷാവ്‌ഷാങ്ക് റിഡംപ്ഷൻ, ദി ഗോഡ്‌ഫാദർ എന്നിവയ്‌ക്ക് ശേഷം സൂരരൈ പോട്ര് ഇടംപിടിച്ചു.

soorarai pottru imdb rating news malayalam  imdb rating surya movie news  സൂരരൈ പോട്ര് ഐഎംഡിബി റേറ്റിങ് വാർത്ത മലയാളം  സൂരരൈ പോട്ര് ഐഎംഡിബി സിനിമ വാർത്ത  സൂരരൈ പോട്ര് സൂര്യ മൂന്നാമത് റേറ്റിങ് വാർത്ത  ജി.ആർ ഗോപിനാഥ് സൂര്യ സിനിമ വാർത്ത  സുധാ കൊങ്ങര സിനിമ സൂരരൈ പോട്ര് ഐഎംഡിബി വാർത്ത  surya sudha kongara film news malayalm  soorarai potru film rating imdb news
സൂരരൈ പോട്ര്

ഹൈദരാബാദ്: ലോകത്തെ ഏറ്റവും ജനപ്രിയ വെബ്സൈറ്റായ ഐഎംഡിബിയിൽ ഏറ്റവും കൂടുതൽ റേറ്റിങ് സ്വന്തമാക്കിയ ചിത്രമായി സൂരരൈ പോട്ര്. പ്രേക്ഷകർ ഏറ്റവും കൂടുതൽ റേറ്റിങ് നൽകിയ മൂന്നാമാത്തെ ചിത്രമായാണ് സൂര്യ നായകനായ സൂരരൈ പോട്ര് സ്ഥാനം പിടിച്ചത്.

9.1 റേറ്റിങ്ങുമായി തമിഴ് ചിത്രം മൂന്നാമതെത്തിയപ്പോൾ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത് ഹോളിവുഡ് ചിത്രം ഷാവ്‌ഷാങ്ക് റിഡംപ്ഷൻ (1994), വിഖ്യാത ചിത്രം ദി ഗോഡ്‌ഫാദർ (1972) എന്നിവയാണ്.

സിനിമ- ടെലിവിഷൻ പരിപാടികളെ കുറിച്ചുള്ള വിവരങ്ങൾ, അണിയറപ്രവർത്തകർ, അഭിനേതാക്കൾ ഒപ്പം അവയുടെ റേറ്റിങ് എന്നിവയാണ് പ്രമുഖ സൈറ്റായ ഐഎംഡിബിയിൽ അടങ്ങിയിരിക്കുന്നത്. ദശലക്ഷക്കണക്കിനുള്ള സിനിമകളുടെ വിവരങ്ങളാണ് വെബ്സൈറ്റ് തരുന്നത്. ഇതിലെ 10 പോയിന്‍റ് സ്കെയിലിൽ ഉപഭോക്താക്കളാണ് റേറ്റിങ് അടയാളപ്പെടുത്തുന്നത്.

ഒന്നിലധികം വിഭാഗങ്ങളിലായി ഈ വർഷത്തെ ഓസ്കറിലേക്ക് തെരഞ്ഞെടുത്ത ചിത്രമാണ് സൂരരൈ പോട്ര്. മാർച്ച് 15ന് ചിത്രം ഓസ്കറിൽ നിന്നും പുറത്തായെങ്കിലും 78-ാമത് ഗോൾഡൻ ഗ്ലോബ് അവാർഡിൽ മികച്ച വിദേശ ചലച്ചിത്ര വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെടുന്ന പത്ത് ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നായും സൂരരൈ പൊട്ര് ഇടം പിടിച്ചു.

More Read: ഓസ്‌കാർ മത്സര പട്ടികയിലെ 366 സിനിമകളില്‍ ഒന്നായി 'സൂരറൈ പോട്ര്'

എയർഡെക്കാൻ സ്ഥാപകൻ ജി.ആർ ഗോപിനാഥിന്‍റെ ജീവിതം ആസ്പദമാക്കി സുധാ കൊങ്ങര ഒരുക്കിയ തമിഴ് ചിത്രത്തിൽ സൂര്യക്കൊപ്പം അപർണ ബാലമുരളി, ഉർവശി, മോഹൻ ബാബു, പരേഷ് റാവൽ, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.