ദാമ്പത്യജീവിതത്തിൽ ഒന്നര ദശകങ്ങൾ പൂർത്തിയാക്കുന്ന ജനപ്രിയ താരജോഡികൾക്ക് ആശംസ അറിയിക്കാൻ ആരാധകരും സുഹൃത്തുക്കളും മത്സരത്തിലാണ്. തമിഴകത്തെ സൂപ്പർതാരം സൂര്യയുടെയും ജ്യോതികയും 15-ാം വിവാഹവാർഷികമായിരുന്ന ശനിയാഴ്‌ച. ഒരുമിച്ചുള്ള 15 വർഷത്തിന്‍റെ ആഘോഷദിനത്തിൽ പരസ്‌പരം ആശംസ അറിയിച്ചിരിക്കുകയാണ് താരദമ്പതികൾ.
'15 വർഷത്തെ സന്തോഷം. എല്ലാവരുടെയും സ്നേഹത്തിനും അനുഗ്രഹത്തിനും നന്ദി,' എന്നാണ് ജ്യോതിക സൂര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചത്.
'നീ എന്‍റെ അനുഗ്രഹമാണ് ജോ... എല്ലാ പ്രിയപ്പെട്ടവരുടെയും സ്നേഹത്തിനും ആദരവിനും നന്ദി,' എന്ന് സൂര്യയും തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ എഴുതി.
ജനപ്രിയ ജോഡികളുടെ 15-ാം വിവാഹവാർഷികം
അടുത്തിടെയാണ് ജ്യോതിക ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുറന്ന് സമൂഹമാധ്യമങ്ങളിലേക്ക് കടന്നുവന്നത്. ജീവിതത്തിലും കരിയറിലും പരസ്‌പരം ബഹുമാനിച്ചും പിന്തുണച്ചും മാതൃകയായ താരദമ്പതികളാണ് സൂര്യയും ജ്യോതികയും.
- " class="align-text-top noRightClick twitterSection" data="
">
പൂവെല്ലാം കേട്ടുപ്പാർ, ഉയിരിലെ കലന്തത്, സില്ലുന്ന് ഒരു കാതൽ, കാക്ക കാക്ക, കുഞ്ഞിക്കൂനൻ എന്ന മലയാളചിത്രത്തിന്‍റെ റീമേക്ക് പേരഴകൻ, മായാവി, ജൂൺ ആർ തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
More Read: സോഷ്യൽ മീഡിയയിൽ അരങ്ങേറ്റം കുറിച്ച് ജ്യോതിക ; ആദ്യ ഇൻസ്റ്റഗ്രാം പോസ്റ്റിന് ആദ്യ കമന്റുമായി സൂര്യ
2006ലാണ് സൂര്യയും ജ്യോതികയും വിവാഹിതരാകുന്നത്. ദിയ, ദേവ് എന്നിവരാണ് താരദമ്പതികളുടെ മക്കൾ. ഒടുവില്‍ റിലീസ് ചെയ്‌ത സൂര്യ ചിത്രം, നവരസ എന്ന ആന്തോളജിയായിരുന്നു. പൊൻമകൾ വന്താൽ ആണ് ജ്യോതികയുടെ ഒടുവിൽ പ്രദർശനത്തിനെത്തിയ ചിത്രം.