ETV Bharat / sitara

'എതർക്കും തുനിന്തവൻ'; മാസ് എന്‍റർടെയ്‌നറുമായി സൂര്യ - പാണ്ഡിരാജ്

സൂര്യയുടെ നാൽപ്പതാം ചിത്രമാണ് എതർക്കും തുനിന്തവൻ

എതർക്കും തുനിന്തവൻ  മാസ് എന്‍റർടെയ്‌നറുമായി സൂര്യ  suriya's 40th movie Etharkkum Thunindhavan first look teaser released  Etharkkum Thunindhavan  suriya  first look teaser  സൂര്യ  കലാനിധി മാരൻ  പാണ്ഡിരാജ്  വാടിവാസൽ
'എതർക്കും തുനിന്തവൻ'; മാസ് എന്‍റർടെയ്‌നറുമായി സൂര്യ
author img

By

Published : Jul 22, 2021, 6:57 PM IST

Updated : Jul 22, 2021, 8:17 PM IST

ആരാധകരെ ആവേശത്തിലാക്കി പിറന്നാൾ തലേന്ന് സൂര്യയുടെ നാൽപ്പതാം ചിത്രത്തിന്‍റെ പേരും ഫസ്റ്റ് ലുക്ക് ടീസറും പുറത്ത്. എതർക്കും തുനിന്തവൻ എന്നാണ് നാൽപ്പതാം ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സൺ പിക്ചേഴ്സിന്‍റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന സിനിമ പാണ്ഡിരാജ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

  • " class="align-text-top noRightClick twitterSection" data="">

'പസങ്ക', 'ഇത് നമ്മ ആള്', 'നമ്മ വീട്ടു പിള്ളൈ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് പാണ്ടിരാജ്. പ്രിയങ്ക മോഹന്‍ ആണ് ചിത്രത്തിലെ നായിക.

മാസും ക്ലാസും കലർന്ന ചിത്രമാണെന്ന് ടീസറിൽ നിന്ന് തന്നെ വ്യക്തമാണ്. വെട്രിമാരൻ സൂര്യയെ നായകനാക്കി ഒരുക്കുന്ന വാടിവാസൽ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്‍റെ ഹാങ് ഓവർ ആരാധകർക്ക് തീരും മുൻപെയാണ് നടിപ്പിൻ നായകന്‍റെ പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ടീസർ പുറത്തുവന്നിരിക്കുന്നത്.

Also Read: ചരിത്രത്തിന്‍റെയും ധൈര്യത്തിന്‍റെയും അടയാളമായി ജെല്ലിക്കെട്ട്; വെട്രിമാരൻ ചിത്രം വാടിവാസൽ ഫസ്റ്റ് ലുക്ക്

ചരിത്രത്തിന്‍റെയും ധൈര്യത്തിന്‍റെയും അടയാളമായ ജെല്ലിക്കെട്ടിനെ ആസ്പദമാക്കിയാണ് വാടിവാസൽ. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ക്യാരക്ടർ പോസ്റ്ററും ആഘോഷമാക്കി തീരും മുൻപാണ് പിറന്നാൾ സമ്മാനം എന്ന നിലയിൽ എതർക്കും തുനിന്തവന്‍റെ പേരും ഫസ്റ്റ് ലുക്ക് ടീസറും പുറത്തുവിട്ടിരിക്കുന്നത്.

Last Updated : Jul 22, 2021, 8:17 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.