Suresh Gopi tests positive for Covid 19 : നടന്‍ സുരേഷ് ഗോപിക്ക് കൊവിഡ്. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. കൊവിഡ് സ്ഥിരീകരിച്ച താന്‍ ക്വാറന്‍റീനിലാണെന്നും എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും സുരേഷ് ഗോപി ഫേസ്‌ബുക്കില്‍ കുറിച്ചു.
Suresh Gopi's facebook post about Covid: 'മുന്‍കരുതലുകള്‍ എടുത്തിട്ടും എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇപ്പോള്‍ ഞാന്‍ ക്വാറന്‍റീനിലാണ്. ചെറിയ ഒരു പനി അല്ലാതെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ല. ഈ അവസ്ഥയില്‍ എല്ലാവരും സാമൂഹിക അകലം പാലിക്കുക. നിങ്ങള്‍ സുരക്ഷിതരായിരിക്കുക.'- സുരേഷ് ഗോപി കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
Mammootty tests Covid positive: നേരത്തെ മെഗാസ്‌റ്റാര്‍ മമ്മൂട്ടിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ സിബിഐ അഞ്ചാം ഭാഗത്തിന്‍റെ ചിത്രീകരണ വേളയിലാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് സിബിഐ 5ന്‍റെ ചിത്രീകരണം താത്‌കാലികമായി നിര്‍ത്തിവച്ചു.
Lata Mangeshkar tests Covid positive: ഗായിക ലതാ മങ്കേഷ്‌കറിനും അടുത്തിടെ കൊവിഡ് ബാധിച്ചിരുന്നു. ഗായിക ഐസിയുവിലാണെങ്കിലും രോഗം ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
Suresh Gopi latest movies: നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്‌ത 'കാവല്‍' ആണ് ഏറ്റവും ഒടുവിലായി തിയേറ്ററുകളിലെത്തിയ സുരേഷ് ഗോപി ചിത്രം. 'പാപ്പന്‍' ആണ് താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രം. ജോഷി സംവിധാനം ചെയ്യുന്ന 'പാപ്പന്‍റെ' ചിത്രീകരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും 'പാപ്പനു'ണ്ട്.
Also Read: നിക്കി ഗല്‍റാണിയുടെ വീട്ടില്‍ മോഷണം; ധനുഷ് അറസ്‌റ്റില്‍