ന്യൂഡല്‍ഹി, മനു അങ്കിള്‍, ദി കിംഗ് ആന്‍ഡ് കമ്മീഷണര്‍, ഒരു സിബിഐ ഡയറിക്കുറിപ്പ്, ഒരു വടക്കന്‍ വീരഗാഥ, ധ്രുവം, ട്വന്‍റി 20 തുടങ്ങിയ ചിത്രങ്ങളിൽ നിറഞ്ഞുനിന്ന സൂപ്പർ താരസാന്നിധ്യങ്ങളാണ് മമ്മൂട്ടിയും സുരേഷ് ഗോപിയും. കുറ്റാന്വേഷണത്തിൽ സഹചാരിയായും, കലക്‌ടറും കമ്മീഷണറുമായും, ചന്തുവായും ആരോമൽ ചേകവരായും, മനു അങ്കിളും മിന്നൽ പ്രതാപനായും വെള്ളിത്തിരയിൽ ഒന്നിച്ച പ്രതിഭാധനന്മാർ.
- " class="align-text-top noRightClick twitterSection" data="">
ഇന്ന് സപ്‌തതി നിറവിൽ സർവകാല പുതുമുഖമായി മമ്മൂട്ടി നിറഞ്ഞുനിൽക്കുമ്പോൾ, പ്രിയപ്പെട്ട മമ്മൂക്കക്ക് പിറന്നാൾ ആശംസ അറിയിക്കുകയാണ് സുരേഷ് ഗോപി.
'യൗവ്വനം വളര്‍ന്നു കൊണ്ടേയിരിക്കട്ടെ.. വാഴ്‌ക വളമുടന്‍! ഹാപ്പി ബര്‍ത്ത് ഡേ ഡിയര്‍ ഇക്കാ,' സുരേഷ് ഗോപി ഫേസ്‌ബുക്കിൽ കുറിച്ചു. എന്നും അഭിവൃദ്ധിയോടെ ജീവിക്കട്ടെ എന്നാണ് സുരേഷ് ഗോപി ആശംസയിൽ പറഞ്ഞിരിക്കുന്നത്.
മമ്മൂട്ടിക്കൊപ്പം കൈകോർത്തു നിൽക്കുന്ന ചിത്രവും സുരേഷ് ഗോപി പങ്കുവച്ചു. മമ്മൂട്ടി നായകനായ ആക്ഷൻ ചിത്രം മാസ്റ്റർപീസിൽ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും നിർണായകവേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.