ETV Bharat / sitara

സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ട് വീണ്ടും; മെഗാ അനൗൺസ്‌മെന്‍റ് നാളെ

ആവേശം അടക്കാനാവുന്നില്ലെന്നും ജോഷിയെന്ന മഹാപ്രതിഭയോടൊപ്പം വീണ്ടും പ്രവർത്തിക്കുന്നതിൽ അതീവ സന്തോഷമെന്നും സുരേഷ് ഗോപി ഫേസ്‌ബുക്കിൽ കുറിച്ചു. നാളെ രാവിലെ ചിത്രത്തിന്‍റെ ടൈറ്റിൽ പ്രഖ്യാപിക്കും.

author img

By

Published : Feb 14, 2021, 10:19 PM IST

സുരേഷ് ഗോപിയും ജോഷിയും സിനിമ വാർത്ത  സുരേഷ് ഗോപി ജോഷി കൂട്ടുകെട്ട് വീണ്ടും വാർത്ത  മെഗാ അനൗൺസ്‌മെന്‍റ് സുരേഷ് ഗോപി വാർത്ത  സുരേഷ് ഗോപി പുതിയ സിനിമ വാർത്ത  suresh gopi joshy combo news  suresh gopi 252 film news  after 10 years joshy film news
സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ട് വീണ്ടും

സുരേഷ് ഗോപിയും ജോഷിയും 10 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുകയാണ്. വാഴുന്നോർ, ലേലം, ട്വന്‍റി ട്വന്‍റി തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകനും നായകനും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ നാളെ രാവിലെ 11.05ന് പ്രഖ്യാപിക്കുമെന്ന് നടൻ സുരേഷ് ഗോപി ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

" class="align-text-top noRightClick twitterSection" data="

Can't contain the excitement till 7! Happy to reunite with the master craftsman. Call for shots and frames by #Joshiy....

Posted by Suresh Gopi on Saturday, 13 February 2021
">

സുരേഷ് ഗോപിയുടെ 252-ാമത്തെ ചിത്രമാണിത്. ആർ.ജെ ഷാന്‍ ആണ് സിനിമയുടെ തിരക്കഥാകൃത്ത്. ജേക്‌സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹകൻ അജയ് ഡേവിഡ് കാച്ചപ്പള്ളിയാണ്. ചിത്രത്തിനായുള്ള ആകാംക്ഷ അടക്കാനാവില്ലെന്ന് കുറിച്ചുകൊണ്ടാണ് പുതിയ സിനിമയെ കുറിച്ചുള്ള വിവരം സുരേഷ് ഗോപി പങ്കുവെച്ചത്.

ജോജു ജോർജ്ജ് നായകനായ പൊറിഞ്ചു മറിയം ജോസ് ആണ് ജോഷിയുടെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സുരേഷ് ഗോപിയുടെ 250-ാമത്തെ ചിത്രമായ ഒറ്റക്കൊമ്പനൻ, കാവൽ എന്നീ ചിത്രങ്ങൾക്ക് വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.