കാസർകോടിന് ആശ്വാസമായി സുരേഷ് ഗോപിയുടെ കൈത്താങ്ങ്. കൊവിഡ് ഏറ്റവുമധികം റിപ്പോർട്ട് ചെയ്‌ത ജില്ലക്ക് ചലച്ചിത്ര താരവും എംപിയുമായ സുരേഷ് ഗോപി വെന്‍റിലേറ്ററുകൾ സംഭാവന നൽകി. പലപ്പോഴും ഇവ ശ്രദ്ധിക്കപ്പെടാതെയും മനപൂര്‍വ്വം സംസാരിക്കപ്പെടാതെയും പോകുന്നുവെന്ന് കുറിച്ചുകൊണ്ട് മകനും സിനിമാതാരവുമായ ഗോകുൽ സുരേഷാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്‍റെ മകനായി പിറക്കാൻ കഴിഞ്ഞത് തന്‍റെ ഭാഗ്യമാണെന്നും ഗോകുൽ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. "ഈ വസ്തുതകള്‍ അറിയപ്പെടേണ്ടത് ആണെന്ന് തോന്നി. പലപ്പോഴും ഇവ ശ്രദ്ധിക്കപ്പെടാതെയും മനപ്പൂര്‍വ്വം സംസാരിക്കപ്പെടാതെയും പോകുന്നു. ഇതുപോലത്തെ മെസേജുകള്‍ കണ്ടാണ് ഇപ്പോള്‍ എന്‍റെ ദിനം ആരംഭിക്കുന്നത്. അദ്ദേഹത്തിന്‍റെ മകനായി ജനിച്ചതില്‍ അങ്ങേയറ്റം അഭിമാനിക്കുന്നു!" ഗോകുൽ സുരേഷ് കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
ഇതാദ്യമായല്ല സുരേഷ് ഗോപി കാസർകോടിന് സഹായവുമായെത്തുന്നത്. എൻഡോസൾഫാന്‍ ബാധിതർക്കുള്ള സഹായം മുതൽ ഇപ്പോൾ കൊവിഡിനെതിരെ പോരാടാനുള്ള സജ്ജീകരണങ്ങളും താരം കാസർകോടുകാർക്കായി എത്തിക്കുകയാണ്. മൂന്ന് വെന്‍റിലേറ്ററുകളും രോഗികളെ അങ്ങോട്ടെത്തിച്ച് പരിശോധന നടത്താന്‍ ആവശ്യമായ മൊബൈല്‍ എക്സ് റേ യൂണിറ്റുകളുമാണ് സുരേഷ് ഗോപി നൽകുന്നത്.
"മാർച്ച് അവസാനം കാസർകോട് ജനറൽ ആശുപത്രി കൊവിഡ് 19 ആശുപത്രിയാക്കി മാറ്റാൻ തീരുമാനിച്ച സമയം ആശുപത്രിയിലേക്ക് 212 കിടക്കകളും ഒരു ഹൈ എൻഡ് മോഡ് വെന്‍റിലേറ്ററും പോർട്ടബിൾ എക്സ്റേയും തുടങ്ങിയ സജ്ജീകരണങ്ങൾക്ക് സാമ്പത്തിക സഹായമായി കാസർകോട്ട് കലക്ടറെ അങ്ങോട്ടു വിളിച്ച് ബന്ധപ്പെട്ട് സുരേഷ് ഗോപി എംപി 25 ലക്ഷം രൂപ സഹായം അറിയിച്ചു. പിന്നീട് കൊവിഡ് രോഗബാധയും സംക്രമണവും ഏറ്റവും കൂടുതലായ കാസർകോട്ട് ജില്ലയ്ക്ക് 3 വെന്‍റിലേറ്റുകളും രോഗികളെ അങ്ങോട്ടെത്തിച്ച് പരിശോധന നടത്താൻ ആവശ്യമായ മൊബൈൽ എക്സ്റേ യൂണിറ്റും അനുവദിച്ചു. ഏപ്രിൽ അഞ്ചാം തിയതി കാസർകോട്ട് ജില്ലയിൽപെട്ട ബദിയടുക്കാ, മൂളിയാർ. ചെറുവത്തൂർ, പെരിയ , മംഗൽപ്പാടി എന്നീ സ്ഥലങ്ങളിലെ സിഎച്ച്സി സെന്‍ററുകളില്‍ ഡയാലിസിസ് ചെയ്യാൻ വേണ്ട ഉപകരണങ്ങൾക്കായി 29.25 ലക്ഷം എംപി ഫണ്ട് അനുവദിച്ചു. എന്നും അവഗണനകൾ നേരിട്ടപ്പോഴും കാസർകോട്ടിന് കൈത്താങ്ങായി സുരേഷേട്ടൻ കൂടെയുണ്ടാകാറുണ്ട്," ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഗോകുൽ വിശദീകരിച്ചു.