താൻ സ്ഥിരമായി ഡീസലടിക്കാൻ പോകുന്ന പമ്പിലെ ജീവനക്കാരൻ മലയാള സിനിമയുടെ ഒരു ഭാഗമായിരുന്നുവെന്ന് തിരിച്ചറിഞ്ഞ അനുഭവം പങ്കുവയ്ക്കുകയാണ് നടി സുരഭി ലക്ഷ്മി. കാലാപാനി, ഏകലവ്യൻ, ഗോഡ‍്ഫാദർ തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളയാളാണ് തനിക്ക് മുൻപിൽ നിൽക്കുന്ന ജീവനക്കാരൻ.
താൻ സിനിമയിലെ ജൂനിയർ ആർടിസ്റ്റാണെന്നും പിന്നീടുള്ള ജീവിതത്തെ കുറിച്ചും പെട്രോൾ പമ്പിലെ ജീവനക്കാരൻ വിവരിക്കുന്ന വീഡിയോയാണ് സുരഭി പങ്കുവച്ചത്.
- " class="align-text-top noRightClick twitterSection" data="">
ആദ്യം ഡീസലിന് എത്രയാണെന്ന് സുരഭി ചോദിക്കുന്നു. പഴയ വിലയ്ക്ക് തരുമോ, താൻ സ്ഥിരം കാണുന്നയാളല്ലേ എന്നും തമാശരൂപേണ സുരഭി ജീവനക്കാരനോട് പറയുന്നു. ഇതോടെ മുഖത്ത് നിന്ന് മാസ്ക് മാറ്റിയ ശേഷം താൻ ഒരു ജൂനിയർ ആർട്ടിസ്റ്റായിരുന്നു എന്ന് ജീവനക്കാരൻ സ്വയം പരിചയപ്പെടുത്തുന്നു.
കാലാപാനിയിലെ വേഷത്തെ കുറിച്ച് പെട്രോൾ പമ്പിലെ ജീവനക്കാരൻ
ഏത് സിനിമയിലാണ് അഭിനയിച്ചിട്ടുള്ളതെന്ന സുരഭിയുടെ കുശലാന്വേഷണത്തിന് കാലാപാനി, ഏകലവ്യൻ, ഗോഡ‍്ഫാദർ തുടങ്ങിയ സിനിമകളെ കുറിച്ച് അയാൾ മറുപടി നൽകി. കാലാപാനിയിൽ എന്ത് വേഷമായിരുന്നു എന്ന് ചോദിക്കുമ്പോൾ വസൂരി വന്നവരെ വെടിവച്ചുകൊല്ലുന്ന കപ്പലിലെ സീൻ അദ്ദേഹം വിവരിക്കുന്നുണ്ട്.
Also Read: 'ഇപ്പൊ നല്ല ആശ്വാസമുണ്ട്' ; ഉണ്ണി മുകുന്ദന് പൊട്ടുവച്ച് മറുപടിയുമായി അരുന്ധതി
12 കൊല്ലം ഗൾഫിലായിരുന്നുവെന്നും തിരിച്ച് വന്നപ്പോൾ സിനിമയും സിനിമക്കാരും മാറിയെന്നും ജീവനക്കാരൻ പറഞ്ഞു. മരം എന്നൊരു സിനിമ പിന്നീട് പിടിച്ചെന്നും എന്നാൽ അത് പൊട്ടിപ്പോയെന്നും പറയുന്നുണ്ട്.
എന്തെങ്കിലും ചെറിയ വേഷമുണ്ടെങ്കിൽ പറയണമെന്ന് സുരഭിയോട് ചോദിക്കുന്നുണ്ട്. വാടകയ്ക്കോ ഷൂട്ടിങ്ങിനോ വീടെന്തെങ്കിലും വേണമെങ്കിലും പറയണം, 15,000 രൂപയാണ് വാടകയെന്നും അദ്ദേഹം പറയുന്നു.