എറണാകുളം: ദീപാവലി പ്രമാണിച്ചുള്ള വീട് വൃത്തിയാക്കലിനിടയില്‍ കയ്യിൽ തടഞ്ഞ ഒരു പഴയ ഡയറിയുടെ ചിത്രവും അതേ കുറിച്ചുള്ള ഓര്‍മകളും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ മേനോൻ. മാധ്യമപ്രവർത്തകയായിരുന്നപ്പോൾ ചെറിയ കുത്തിക്കുറിക്കലുകള്‍ക്കായി സൂക്ഷിച്ചിരുന്ന ഡയറിയെ കുറിച്ചാണ് സുപ്രിയ പോസ്റ്റിലൂടെ വാചാലയായിരിക്കുന്നത്.
പൃഥ്വിരാജുമായുള്ള വിവാഹത്തിന് മുമ്പ് ബിബിസിയിലും എൻഡി ടിവിയിലുമൊക്കെ മാധ്യമ പ്രവർത്തകയായി ജോലി ചെയ്‌തിരുന്ന വ്യക്തിയാണ് സുപ്രിയ. മാധ്യമ പ്രവര്‍ത്തന കാലത്തെ ഓര്‍മകള്‍ സുപ്രിയ പല അഭിമുഖങ്ങളിലും നേരത്ത പറഞ്ഞിട്ടുമുണ്ട്. ബിബിസിയിൽ ജോലി ചെയ്‌തുകൊണ്ടിരുന്ന സമയത്ത് കയ്യില്‍ സൂക്ഷിച്ചിരുന്ന ഡയറിയുടെ ചിത്രമാണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
'മാധ്യമപ്രവർത്തകയായി തുടങ്ങിയ കാലം മുതൽ ഇപ്പോൾ വരെയും താൻ എവിടെ പോകുമ്പോഴും ഒരു ചെറിയ ഡയറിയും പേനയും കയ്യിൽ കരുത്താറുണ്ടെന്നും സുപ്രിയ കുറിപ്പിൽ പറയുന്നു. പഴയ ശീലം അത്ര പെട്ടെന്ന് മാറില്ലല്ലോ നിങ്ങൾ മാധ്യമപ്രവർത്തകർക്ക് ഇത് എളുപ്പം മനസിലാക്കാൻ സാധിക്കും' സുപ്രിയ പോസ്റ്റില്‍ കുറിച്ചു. വിവാഹ ശേഹം മാധ്യമ ജോലിയിൽ നിന്ന് പിന്മാറിയ സുപ്രിയ ഇപ്പോൾ സിനിമ നിർമാണ മേഖലയിൽ സജീവമാണ്. നയന്‍, ഡ്രൈവിങ് ലൈസൻസ് എന്നീ സിനിമകളാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കഴിഞ്ഞ വർഷം സുപ്രിയ നിർമിച്ചത്.