അച്ഛന്‍റെ പാത പിന്തുടര്‍ന്ന് സഹോദരനും അഭിനയ രംഗത്തേക്ക് എത്തിയെങ്കിലും വിസ്മയ ഇനിയും അഭിനയത്തിലേക്ക് അരങ്ങേറിയിട്ടില്ല. താരപുത്രിക്ക് എഴുത്തിനോടും വായനയോടുമെല്ലാമാണ് ഇന്നും പ്രിയം. തായ് ആയോധന കലയിലും മായ എന്ന വിസ്മയയ്‌ക്ക് താൽപര്യമാണ്. വിസ്‌മയയുടെ കവിതാ സമാഹാരമായ ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ് ഫെബ്രുവരി 14നാണ് പുറത്തിറങ്ങിയത്. വിസ്മയ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്തുളളതാണ് പുസ്തകം. ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചന്‍ അടക്കമുള്ളവര്‍ വിസ്‌മയയുടെ പുസ്തകത്തിന് അഭിനന്ദനങ്ങളുമായി എത്തിയിരുന്നു. ഇപ്പോള്‍ നടന്‍ പൃഥ്വിരാജിന്‍റെ ഭാര്യയും നിര്‍മാതാവുമായ സുപ്രിയ മേനോന്‍ വിസ്‌മയയെ അഭിനന്ദിച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. നീ സ്വന്തം പാത കെട്ടിപടുക്കുന്നത് കാണുമ്പോള്‍ അഭിനന്ദിക്കാതിരിക്കാനാവുന്നില്ലയെന്നാണ് സുപ്രിയ സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.
- " class="align-text-top noRightClick twitterSection" data="
">
ഇത്രയും ചെറിയ പ്രായത്തില്‍ തന്നെ പുസ്തകം പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞ എഴുത്തുകാരിയായതില്‍ അഭിനന്ദിക്കുന്നു മായാ... എന്നെ സംബന്ധിച്ച് ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് സ്പര്‍ശിക്കുന്നതും തെളിമയാര്‍ന്നതുമായ തരത്തിലുള്ള ഒരു യുവ എഴുത്തുകാരിയുടെ മുതിര്‍ന്ന അന്തരാത്മാവിന്‍റെ ആവിഷ്‌കാരമാണ്. കുറച്ച് തവണയെ ഞാന്‍ നിന്നെ കണ്ടിട്ടുള്ളൂ. പക്ഷേ സ്വന്തം മനസറിയുന്ന, സ്വന്തം ജീവിതവഴി കെട്ടിപ്പടുക്കാന്‍ തീരുമാനിച്ചിറങ്ങിയ ഒരു പെണ്‍കുട്ടിയെന്ന നിലയില്‍ ഞങ്ങളെ നീ അതിശയിപ്പിച്ചിരിക്കുന്നു. പ്രഗത്ഭരായ മോഹന്‍ലാലിനെയും സുചിത്രയെയും പോലുള്ള മാതാപിതാക്കളുണ്ടായിരിക്കെ... അതത്ര എളുപ്പമല്ല. പക്ഷേ നീ സ്വന്തം പാത കെട്ടിപ്പടുക്കുന്നത് കാണുമ്പോള്‍ അഭിമാനിക്കാതിരിക്കാനാവുന്നില്ല. ഇത്രയും അത്ഭുതകരമായി നില്‍ക്കുന്ന കുട്ടികളെ വളര്‍ത്തിയതില്‍ സുചിത്രയ്ക്ക് വലിയ അഭിനന്ദനങ്ങള്‍. ഈ ലോകം സ്റ്റാര്‍ഡസ്റ്റുകളുടെ ഗ്രെയിനുകളാല്‍ നിര്‍മിക്കപ്പെട്ടതാണ്. ഒപ്പം സ്‌പോട്‌ലൈറ്റുകള്‍ നിങ്ങളിലാണ്. ആ കൈയെഴുത്ത് നോട്ടിന് നന്ദി...' കുറിപ്പ് ശ്രദ്ധയില്‍പ്പെട്ട വിസ്‌മയ സുപ്രിയയോടും കുടുംബത്തോടും തിരിച്ചുള്ള സ്നേഹവും അറിയിച്ചിട്ടുണ്ട്.