അണ്ണാത്ത സിനിമയിലെ തലൈവയുടെ ഭാഗം പൂർത്തിയായി. രജനി ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന തമിഴ് ചിത്രത്തിലെ സൂപ്പർസ്റ്റാറിന്‍റെ സീനുകൾ ഷൂട്ട് ചെയ്തു കഴിഞ്ഞതോടെ അദ്ദേഹം ചെന്നൈയിലേക്ക് മടങ്ങി. കഴിഞ്ഞ വർഷം അവസാനം ഷൂട്ടിങ് ആരംഭിച്ച അണ്ണാത്ത പകുതിക്ക് വച്ച് നിർത്തിവക്കേണ്ടി വന്നിരുന്നു. രജനിയുടെ അനാരോഗ്യത്തെ തുടർന്നായിരുന്നു ചിത്രീകരണം മുടങ്ങിയത്. പിന്നീട് വിശ്രമത്തിലായിരുന്ന താരം ആരോഗ്യം വീണ്ടെടുത്ത ശേഷം ഏപ്രിൽ രണ്ടാം വാരത്തോടെ ഹൈദരാബാദിലേക്ക് പുറപ്പെട്ടു.
-
Superstar #Rajinikanth returned back to Chennai after completing shoot for #Annaatthe at Hyderabad. pic.twitter.com/grPNxEWDSm
— BARaju (@baraju_SuperHit) May 12, 2021 " class="align-text-top noRightClick twitterSection" data="
">Superstar #Rajinikanth returned back to Chennai after completing shoot for #Annaatthe at Hyderabad. pic.twitter.com/grPNxEWDSm
— BARaju (@baraju_SuperHit) May 12, 2021Superstar #Rajinikanth returned back to Chennai after completing shoot for #Annaatthe at Hyderabad. pic.twitter.com/grPNxEWDSm
— BARaju (@baraju_SuperHit) May 12, 2021
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചിത്രീകരണം. തുടർച്ചയായ 35 ദിവസത്തെ ഷൂട്ടിങ്ങോടെ സിനിമയിലെ തന്‍റെ ഭാഗം തലൈവ പൂർത്തിയാക്കി. അണ്ണാത്തയുടെ ബാക്കി അഭിനേതാക്കളും അണിയറപ്രവർത്തകരും ഇപ്പോഴും ഹൈദരാബാദിലാണ്. ഈ ആഴ്ചയോടെ സിനിമ പൂർത്തിയാക്കി അവരും നാട്ടിലേക്ക് മടങ്ങും.
സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കിയാൽ രജനികാന്ത് വിദഗ്ധ പരിശോധനക്കായി ജൂണിൽ അമേരിക്കയിലേക്ക് പോകും. ഗ്രേമാൻ എന്ന ഹോളിവുഡ് ചിത്രത്തിന്‍റെ ഷൂട്ടിങ് പൂർത്തിയാകുമ്പോൾ മരുമകൻ ധനുഷും മകൾ ഐശ്വര്യയും താരത്തിനൊപ്പം ചേരും.
More Read: തമിഴകത്തിൽ ദീപാവലി 'അണ്ണാത്ത' റിലീസിനൊപ്പം
രജനിയുടെ 168-ാം ചിത്രം അണ്ണാത്ത
സിരുത്തൈ ശിവയാണ് അണ്ണാത്തയുടെ സംവിധായകൻ. സൺ പിക്ചേഴ്സിന്‍റെ നിർമാണത്തിലൊരുങ്ങുന്ന തമിഴ് ചിത്രത്തിൽ ലേഡി സൂപ്പർസ്റ്റാർ നയൻതാരയാണ് നായിക. ചിത്രീകരണം അവസാനഭാഗത്തേക്ക് കടക്കുന്ന വേളയിൽ അണ്ണാത്തയുടെ റിലീസ് സംബന്ധമായ പുതിയ വാർത്തകൾ അണിയറപ്രവർത്തകർ പുറത്തുവിടുമെന്ന ആകാംക്ഷയിലാണ് ആരാധകർ. ദീപാവലിക്ക് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. എന്നാൽ, കൊവിഡ്, ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ റിലീസ് തിയതിയിൽ മാറ്റം വന്നേക്കാമെന്നുമാണ് റിപ്പോർട്ടുകൾ.