ETV Bharat / sitara

സൂപ്പർഹീറോകളുമായി 'എറ്റേണൽസ്' നവംബറിലെത്തും - marvel studios news

2021 നവംബർ റിലീസായി എറ്റേണൽസ് പുറത്തിറങ്ങും. എന്നാൽ, ഇന്ത്യൻ തിയേറ്ററുകളിലെ റിലീസ് തിയതി പുറത്തുവിട്ടിട്ടില്ല.

eternals release date news  മാർവൽ സ്റ്റുഡിയോസ് വാർത്ത  മാർവൽ സ്റ്റുഡിയോസ് എറ്റേണൽസ് വാർത്ത  eternals release date news  marvel studios news  എറ്റേണൽസ് മാർവൽ സ്റ്റുഡിയോസ് വാർത്ത
മാർവൽ സ്റ്റുഡിയോസ്
author img

By

Published : Aug 19, 2021, 5:24 PM IST

സൂപ്പർഹീറോ ചിത്രം 'അവഞ്ചേഴ്‌സ്; ദി എൻഡ് ഗെയിമി'ന് ശേഷം മാർവൽ സ്റ്റുഡിയോസ് ഒരുക്കുന്ന 'എറ്റേണൽസി'നായി ലോകമെമ്പാടുമായി ഹോളിവുഡ് സിനിമാപ്രേക്ഷകർ കാത്തിരിക്കുകയാണ്. ഓസ്‌കർ ജേതാവ് ക്ലോയി ഷാവോ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ അവസാനത്തെ ട്രെയിലറിന് ഒപ്പം എറ്റേണൽസിന്‍റെ റിലീസ് തിയതിയും പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

2021 നവംബർ റിലീസായി ആഗോളതലത്തിൽ സൂപ്പർഹീറോ ചിത്രം പ്രേക്ഷകരിലേക്ക് എത്തും. എന്നാൽ, ഇന്ത്യയിലെ റിലീസ് തിയതി പ്രഖ്യാപിക്കാത്തതിനാൽ, ഇന്ത്യൻ പ്രേക്ഷകർ ഇനിയും കുറച്ച് നാൾ കൂടി കാത്തിരിക്കണം.

More Read: 'സൂപ്പർ ഹീറോസ്' ചിത്രവുമായി മാർവെലും ക്ലോയി ഷാവോയും; 'എറ്റേണൽസ്' ടീസർ പുറത്ത്

ആഞ്ജലീന ജോളി, ഡോൺ ലീ, സൽമ ഹായെക് തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അവഞ്ചേഴ്‌സ് ഗെയിം അവസാനിക്കുന്നിടത്ത് നിന്നാണ് എറ്റേണൽസ് ആരംഭിക്കുന്നത്. ഇന്ത്യ ഉൾപ്പടെയുള്ള ഏഷ്യൻ രാജ്യങ്ങളിലെ കലാകാരന്മാർ അടക്കം ചിത്രത്തിന്‍റെ താരനിരയിൽ പങ്കാളികളാകുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.