യുവതാരം സണ്ണിവെയ്നും മലയാളത്തിന്‍റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചതുര്‍മുഖമെന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ഹൊറര്‍ ത്രില്ലറായാണ് ഒരുക്കുന്നത്. രണ്‍ജീത് കമല ശങ്കറും സലില്‍.വിയും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദി ഹിഡണ്‍ ഫേസെന്ന ടാഗ് ലൈനോടെയാണ് ചിത്രം ഒരുക്കുന്നത്. ജിസ് ടോംസ് മൂവീസിന്‍റെ ബാനറില്‍ ജിസ് തോമസ്, ജസ്റ്റിന്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. അഭയകുമാര്‍.കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണം നിര്‍വഹിക്കും.
- " class="align-text-top noRightClick twitterSection" data="">