ETV Bharat / sitara

50 അടിയിലേക്ക് കുതിക്കാൻ തയ്യാറെടുത്ത് വിശാൽ - vishal 50 feet leap dubai news latest

എനിമി സിനിമയുടെ ചിത്രീകരണത്തിന്‍റെ ഭാഗമായി 50 അടി ഉയരത്തിൽ നിന്നും നടൻ വിശാൽ കുതിക്കാൻ തയ്യാറെടുത്തു നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്.

50 അടി വിശാൽ പുതിയ വാർത്ത  50 അടിയിലേക്ക് കുതിക്കാൻ വിശാൽ വാർത്ത  എനിമി ലൊക്കേഷൻ ചിത്രം പുതിയ വാർത്ത  വിശാലും ആര്യയും എനിമി സിനിമ വാർത്ത  enemy movie vishal news  striking new pic actor vishal news latest  vishal 50 feet leap dubai news latest  enemy aarya vishal movie news
50 അടിയിലേക്ക് കുതിക്കാൻ തയ്യാറെടുത്ത് വിശാൽ
author img

By

Published : Mar 15, 2021, 10:38 PM IST

ദുബായിലെ എനിമിയുടെ ലൊക്കേഷൻ ചിത്രമാണ് നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. വിശാലും ആര്യയും കേന്ദ്രകഥാപാത്രങ്ങളാകുന്ന തമിഴ് ചിത്രത്തിലെ വിശാലിന്‍റെ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചിത്രീകരണത്തിന്‍റെ ഭാഗമായി 50 അടി ഉയരത്തിൽ നിന്നും കുതിക്കാൻ തയ്യാറെടുത്തു നിൽക്കുകയാണ് നടൻ വിശാൽ.

ഡ്യൂപ്പില്ലാതെ സിനിമയിലെ അതിസാഹസിക രംഗങ്ങൾ ചെയ്യുന്ന വിശാലിനെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകർ പ്രശംസിക്കുന്നു. 50 അടി മുകളിൽ നിന്നും കുതിക്കുന്നതിന് മുമ്പുള്ള ചിത്രം എന്ന കാപ്‌ഷനോടെയാണ് ചിത്രം പ്രചരിക്കുന്നത്. ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന എനിമിയിൽ സൂപ്പർ ഡീലക്സ് ഫെയിം മൃണാളിനി രവിയാണ് നായികയാകുന്നത്.

ആർഡി രാജശേഖറാണ് ഛായാഗ്രഹകൻ. എഡിറ്റിങ് നിർവഹിക്കുന്നത് റെയ്‌മണ്ട് ഡെറിക് ക്രാസ്റ്റയാണ്. ചിത്രത്തിന്‍റെ സംഗീതം എസ്. തമൻ ഒരുക്കുന്നു. എനിമിയുടെ ചിത്രീകരണത്തിന്‍റെ ആദ്യ ഷെഡ്യൂൾ അടുത്തിടെ ഹൈദരാബാദിൽ പൂർത്തിയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.