വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്‌പിൽബർഗിന്‍റെ 'വെസ്റ്റ് സൈഡ് സ്റ്റോറി'യുടെ ട്രെയിലർ പുറത്തിറങ്ങി. 1957ൽ അരങ്ങേറിയ പ്രശസ്‌ത ബ്രോഡ്‌വേ മ്യൂസിക്കലിന്‍റെ സിനിമാപതിപ്പാണ് ചിത്രം. അഡ്വഞ്ചറും സയൻസ് ഫിക്ഷനും ഒരുക്കിയിട്ടുള്ള സംവിധായകൻ ഇതാദ്യമായാണ് ഒരു മ്യൂസിക്കൽ ഒരുങ്ങുന്നത്. വെസ്റ്റ് സൈഡ് സ്റ്റോറിയുടെ മനോഹരമായ ട്രെയിലറിനൊപ്പം ചിത്രം ഡിസംബർ 10ന് ഇന്ത്യൻ തിയേറ്ററുകളിലെത്തുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു.
- " class="align-text-top noRightClick twitterSection" data="">
ആന്‍സെല്‍ എല്‍ഗോര്‍ട്ട്, റേച്ചല്‍ സെഗ്ലര്‍, അരിയാന ജിബോസെ, ഡേവിഡ് അല്‍വാരെസ്, മൈക്ക് ഫെയ്സ്റ്റ്, കോറേ സ്റ്റോള്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. ടോണി (എൽഗോർട്ട്), മരിയ (സെഗ്ലർ) എന്നിവർ തമ്മിലുള്ള പ്രണയവും, ജെറ്റ്സും ഷാർക്കും തമ്മിലുള്ള പോരുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.
Also Read: പ്രശസ്‌ത ഹാസ്യനടൻ നോം മക്ഡൊണാൾഡ് കാൻസർ ബാധിച്ച് അന്തരിച്ചു
ടോണി കുഷ്‍നറാണ് ചിത്രത്തിന്‍റെ രചന. 1961ൽ വെസ്റ്റ് സൈഡ് സ്റ്റോറി എന്ന പേരിൽ സിനിമ ഇറക്കുകയും പത്ത് അക്കാദമി പുരസ്‌കാരങ്ങളടക്കം ചിത്രം നേടുകയും ചെയ്‌തു. എന്നാൽ, സിനിമയേക്കാൾ പുതിയ വെസ്റ്റ് സൈഡ് സ്റ്റോറിക്ക് പ്രചോദനമായത് ബ്രോഡ്‌വേ മ്യൂസിക്കലാണെന്ന് തിരക്കഥാകൃത്ത് വ്യക്തമാക്കിയിട്ടുണ്ട്.
സ്റ്റീവൻ സ്‌പിൽബർഗ് തന്നെയാണ് ചിത്രം നിർമിക്കുന്നത്. 20ത് സെഞ്ച്വറി സ്റ്റുഡിയോസിന്‍റെയും ദി വാൾട്ട് ഡിസ്‌നി കമ്പനിയും ചേർന്ന് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നു. യുഎസിലും വെസ്റ്റ് സൈഡ് സ്റ്റോറി ഡിസംബർ 10ന് തന്നെയാണ് പുറത്തിറങ്ങുന്നത്.