Sree Santh on Manju Warrier: മലയാളത്തിന്‍റെ ലേഡി സൂപ്പര്‍സ്‌റ്റാര്‍ മഞ്ജു വാര്യര്‍ക്കൊപ്പം നില്‍ക്കുന്നത് ലോകകപ്പ് ഫൈനലില്‍ നില്‍ക്കുന്നത് പോലെയാണെന്ന് ശ്രീശാന്ത്. ലുലു മാളിന്‍റെ ഒൻപതാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് മഞ്ജുവിനെ കുറിച്ചുള്ള ശ്രീശാന്തിന്‍റെ വെളിപ്പെടുത്തല്‍.
മഞ്ജു ചേച്ചിയടക്കമുള്ള ആളുകള്‍ക്കൊപ്പം വേദിയില്‍ നില്‍ക്കുന്നത് വേള്‍ഡ് കപ്പ് ഫൈനലില്‍ നില്‍ക്കുന്നത് പോലെയാണ്. മഞ്ജു ചേച്ചിയുടെ കൂടെ ഒരു വേദിയില്‍ ഇതാദ്യമായാണ്, ഒരുപാട് സന്തോഷം. - ശ്രീശാന്ത് പറഞ്ഞു. ശ്രീശാന്തിനൊപ്പം വേദി പങ്കിടാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് മഞ്ജു വാര്യരും പറഞ്ഞു.
അടുത്തിടെയാണ് ശ്രീശാന്ത് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷമുള്ള ശ്രീശാന്തിന്‍റെ ആദ്യ പൊതുപരിപാടി കൂടിയാണിത്. രണ്ട് ലോകകപ്പ് നേടിയ ഇന്ത്യന്‍ സ്‌ക്വാഡിലെ അംഗമായിരുന്നു ശ്രീശാന്ത്.
Manju Warrier latest movies: സഹോദരന്‍ മധു വാര്യര്‍ സംവിധാനം ചെയ്‌ത 'ലളിതം സുന്ദര'മാണ് മഞ്‌ജുവിന്‍റെ ഏറ്റവും പുതിയ ചിത്രം. മധു വാര്യരുടെ ആദ്യ സംവിധാന സംരഭം കൂടിയാണ് 'ലളിതം സുന്ദരം'. സെഞ്ച്വറിയും മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മാണം. ചിത്രത്തില്‍ മഞ്ജുവിനൊപ്പം ബിജു മോനോനും വേഷമിടുന്നു. 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. 'കണ്ണെഴുതി പൊട്ടും തൊട്ട്' (1999) എന്ന ചിത്രത്തിലാണ് ഇതിന് മുമ്പ് ഇരുവരും ഒന്നിച്ചഭിനയിച്ചത്.
Lalitham Sundaram cast and crew: പ്രായഭേദമന്യേ ഏവര്‍ക്കും ആസ്വദിക്കാവുന്ന ഒരു കോമഡി ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്. സൈജു കുറുപ്പ്, ദീപ്‌തി സതി, സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി, ആശ അരവിന്ദ്, സറീന വഹാബ്, വിനോദ് തോമസ്, ബേബി തെന്നല്‍ അഭിലാഷ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. പ്രമോദ് മോഹന്‍ ആണ് തിരക്കഥ. പി സുകുമാര്‍, ഗൗതം ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ഛായാഗ്രഹണം. ലിജോ പോള്‍ ആണ് ചിത്രസംയോജനം.
Lalitham Sundaram release: ഡയറക്‌ട് ഒടിടി റിലീസായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. കൊവിഡ് സാഹചര്യത്തില്‍ സിനിമയുടെ റിലീസ് നീണ്ടുപോവുകയായിരുന്നു. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാറിലൂടെ മാര്‍ച്ച് 18നാണ് ചിത്രം റിലീസ് ചെയ്യുക.