വെള്ളിത്തിരയ്ക്ക് അകത്തും പുറത്തും തന്നെ അത്ഭുതപ്പെടുത്തിയ, എളിമയും കരുണയുമുള്ള സൂപ്പർതാരത്തിൽ നിന്നും ഉൾക്കൊണ്ട അനുഭവം പങ്കുവക്കുകയാണ് തെന്നിന്ത്യൻ നടി ലക്ഷ്‌മി മഞ്ചു. തെലുങ്ക് ചലച്ചിത്രതാരവും നിർമാതാവുമായ മോഹൻ ബാബുവിന്‍റെ മകളാണ് ലക്ഷ്‌മി മഞ്ചു. മലയാളത്തിന്‍റെ സ്വന്തം മോഹൻലാലിനെ കുറിച്ചാണ് ലക്ഷ്‌മി മഞ്ചുവിന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റ്.
ഹൈദരാബാദിലെ ബ്രോ ഡാഡിയുടെ ഷൂട്ടിങ്ങിന്‍റെ ഇടവേളയിൽ അടുത്ത സുഹൃത്തായ മോഹന്‍ ബാബുവിന്‍റെ വീട്ടിൽ വിരുന്നിന് എത്തിയപ്പോഴുള്ള അനുഭവമാണ് നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. മോഹൻലാലിനൊപ്പമുള്ള മനോഹരചിത്രങ്ങളും പോസ്റ്റിനൊപ്പം താരം ചേർത്തിട്ടുണ്ട്.
ലക്ഷ്‌മി മഞ്ചു മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകൾ
'വളരെ അപൂർവം പേർ മാത്രമാണ് വെള്ളിത്തിരയ്ക്ക് അകത്തും പുറത്തും ഒരു പോലെ അത്ഭുതപ്പെടുത്തിയിട്ടുള്ളത്. അതിലൊരാളാണ് ലാലേട്ടൻ. അദ്ദേഹവുമായുള്ള കൂടിക്കാഴ്‌ചകളിൽ നിന്ന് ഞാൻ പഠിച്ചത് വലിയ ജീവിത പാഠങ്ങളാണ്.
- " class="align-text-top noRightClick twitterSection" data="
">
നാല് ദശകങ്ങളിലേറെയായി സിനിമയിൽ തുടരുന്ന അദ്ദേഹം കാണിക്കുന്ന എളിമയും സർഗ്ഗാത്മകതയോടെയുള്ള ആവേശവും അതിൽ പ്രധാനമാണ്.
പാചകത്തോട്, വസ്‌ത്രങ്ങളോട് നിങ്ങൾ കാണിക്കുന്ന പാഷൻ, നിങ്ങളുടെ പാട്ടിൽ നിറയുന്ന മാന്ത്രികത, നിങ്ങൾ തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങൾ, എല്ലാം എന്‍റെ ജീവിതത്തിൽ പ്രചോദനമാണ്.
Also Read: ബ്ലാക്ക് ആൻഡ് വൈറ്റിൽ സ്റ്റൈലിഷ് ലുക്ക്; കോളജ് കുമാരനെ പോലെ മമ്മൂട്ടി
ഇപ്പോള്‍ നിങ്ങളോടൊപ്പം സമയം ചെലവഴിച്ചപ്പോള്‍, ഞാൻ കൂടുതല്‍ മനസ്സിലാക്കുന്നു, ഒരു സൂപ്പർ സ്റ്റാർ എന്തായിരിക്കണം എന്ന്. എളിമയും, കരുണയും, രസിപ്പിക്കുന്ന വ്യക്തിയുമാവണം എന്ന് മനസ്സിലാക്കി തന്നു.
നിങ്ങൾ നിങ്ങളായിതന്നെ ഇരിക്കുന്നതിന്, ഞങ്ങൾക്ക് വഴികാട്ടിയായതിന് നന്ദി. കുടുംബസുഹൃത്ത് എന്ന നിലയിൽ നിങ്ങൾ നൽകുന്ന സാന്നിധ്യത്തിനും നന്ദി,' ലക്ഷ്‌മി മഞ്ചു കുറിച്ചു. നടിയുടെ പോസ്റ്റിന് താഴെ മോഹൻലാലിനെ പ്രശംസിച്ചാണ് തെലുങ്ക് സിനിമാപ്രേക്ഷകർ കമന്‍റ് ചെയ്യുന്നത്.