ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ വിവാദ പ്രസ്‌താവന നടത്തി തെന്നിന്ത്യന്‍ യുവതാരം വിജയ് ദേവരകൊണ്ട. രാജ്യത്തെ മുഴുവന്‍ ജനങ്ങളേയും വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നും ജനാധിപത്യത്തെക്കാള്‍ നല്ലത് ഏകാധിപത്യമാണെന്നുമാണ് യുവനടന്‍ പറഞ്ഞത്. 'എനിക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വേണ്ട ക്ഷമയില്ല. ഒരു തരത്തില്‍ ഈ രാഷ്ട്രീയ വ്യവസ്ഥ തന്നെ അര്‍ഥമുള്ളതാണെന്ന് എനിക്ക് തോന്നുന്നില്ല. അതുപോലെയാണ് തെരഞ്ഞെടുപ്പുകളുടെ കാര്യവും. രാജ്യത്തെ മുഴുവന്‍ ജനത്തെയും വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്നതിനോട് എനിക്ക് യോജിപ്പില്ല. പണവും വില കുറഞ്ഞ മദ്യവും കൊടുത്താണ് ഇവിടെ ആളുകളുടെ വോട്ട് പിടിക്കുന്നത്. ധനികരായ ആളുകളെ മാത്രം വോട്ട് ചെയ്യാന്‍ അനുവദിക്കണം എന്നല്ല... വിദ്യാഭ്യാസമുള്ള, പണത്തില്‍ വീഴാത്ത മധ്യവര്‍ഗത്തെയാണ് വോട്ട് ചെയ്യാന്‍ അനുവദിക്കേണ്ടത്. എന്തിനാണ് ആര്‍ക്കാണ് വോട്ട് ചെയ്യുന്നതെന്ന് പോലും അറിയാത്ത ആള്‍ക്കാരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുത്' വിജയ് പറഞ്ഞു. എപ്പോഴെങ്കിലും രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ സ്വേച്ഛാധിപതിയാകാന്‍ ആഗ്രഹിക്കുന്നുവെന്നും വിജയ് ദേവരകൊണ്ട കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യത്തെക്കാള്‍ നല്ലത് ഏകാധിപത്യം: വിവാദ പ്രസ്‌താവനയുമായി വിജയ് ദേവരകൊണ്ട - വിജയ് ദേവരകൊണ്ട
പണവും വില കുറഞ്ഞ മദ്യവും കൊടുത്താണ് ഇവിടെ ആളുകളുടെ വോട്ട് പിടിക്കുന്നത്. എപ്പോഴെങ്കിലും രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ സ്വേച്ഛാധിപതിയാകാന്‍ ആഗ്രഹിക്കുന്നുവെന്നും വിജയ് ദേവരകൊണ്ട