ETV Bharat / sitara

ആശുപത്രികളില്‍ ഓക്‌സിജന്‍ പ്ലാന്‍റ് യാഥാര്‍ഥ്യമാക്കി സോനു സൂദ്

ആന്ധ്രാപ്രദേശിലെ കര്‍നൂലിലും നെല്ലൂരിലുമാണ് ആദ്യമായി സോനു സൂദ് ഓക്‌സിജന്‍ പ്ലാന്‍റുകള്‍ സ്ഥാപിച്ചത്.

Sonu Sood to set up his first set of oxygen plants  രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഓക്‌സിജന്‍ പ്ലാന്‍റ് യാഥാര്‍ഥ്യമാക്കി സോനു സൂദ്  സോനു സൂദ് വാര്‍ത്തകള്‍  സോനു സൂദ് കൊവിഡ്  സോനു സൂദ്  സോനു സൂദ് സിനിമ  Sonu Sood oxygen plants  oxygen plants news  Sonu Sood related news  Sonu Sood films
രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഓക്‌സിജന്‍ പ്ലാന്‍റ് യാഥാര്‍ഥ്യമാക്കി സോനു സൂദ്
author img

By

Published : May 23, 2021, 11:29 AM IST

കൊവിഡ് ബാധിതര്‍ക്കായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ ഓക്‌സിജന്‍ പ്ലാന്‍റുകള്‍ സ്ഥാപിച്ച് നടന്‍ സോനു സൂദ്. കൊവിഡ് രണ്ടാം തരംഗത്തിന്‍റെ ആരംഭത്തില്‍ രാജ്യം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി ഓക്‌സിജന്‍ ക്ഷാമമായിരുന്നു. നിരവധി ജീവനുകളാണ് ഓക്‌സിജന്‍റെ ലഭ്യത കുറവ് മൂലം പൊലിഞ്ഞത്. ഇപ്പോള്‍ സോനു സൂദും സംഘവും കര്‍നൂല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജൻ പ്ലാന്‍റ് സ്ഥാപിക്കുന്ന തിരക്കിലാണ്. ശേഷം നെല്ലൂരിലെ ആത്മകുർ ജില്ലാ ആശുപത്രിയിലും മറ്റ് സംസ്ഥാനങ്ങളിലെ വിവിധ ആശുപത്രികളിലും സ്ഥാപിക്കും. മുനിസിപ്പൽ കമ്മിഷണർ, കലക്ടർ, മറ്റ് അധികാരികൾ എന്നിവരിൽ നിന്ന് ആവശ്യമായ അനുമതികൾ നേടിയ ശേഷമാണ് പ്ലാന്‍റ് സ്ഥാപിക്കാനുള്ള നടപടി സോനു സൂദ് ആരംഭിച്ചത്. കർനൂല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ പ്ലാന്‍റ് കർനൂലിലും പരിസര പ്രദേശങ്ങളിലും സ്ഥാപിക്കുന്ന ആയിരക്കണക്കിന് ജനങ്ങള്‍ക്ക് എന്നേക്കും ഉപകാരപ്രദമാകും. സോനു സൂദിന്‍റെ മാനുഷിക പരിഗണനയുള്ള പ്രവര്‍ത്തിയോട് തങ്ങള്‍ എന്നും നന്ദിയുള്ളവരായിരിക്കുമെന്നും സോനു ക്രമീകരിച്ച ഓക്‌സിജൻ പ്ലാന്‍റ് എല്ലാ ദിവസവും എത്തുന്ന 150 മുതൽ 200 വരെ കൊവിഡ് രോഗികൾക്ക് ചികിത്സിക്ക് ഉതകുമെന്ന് ജില്ലാ കലക്ടര്‍ എസ്.രാംസുന്ദര്‍ റെഡ്ഡി ഐഎഎസ് പറഞ്ഞു.

  • Very happy to announce that the first set of my Oxygen Plants will be set up at Kurnool Government Hospital & one at District Hospital, Atmakur,Nellore, AP in the month of June!This would be followed by setting more plants in the other needy states! Time to support rural India 🇮🇳 pic.twitter.com/vLef9Po0Yl

    — sonu sood (@SonuSood) May 22, 2021 " class="align-text-top noRightClick twitterSection" data=" ">

'ഗ്രാമീണ മേഖലയിലെ ആരോഗ്യ സംരക്ഷണത്തിനുള്ള ഉപാധികള്‍ മെച്ചപ്പെടുത്തേണ്ടത് വലിയ അത്യാവശ്യമാണ്. കൊവിഡിന് എതിരെ ധൈര്യത്തോടെ പോരാടാൻ നിർധനരായ ആളുകളെ സഹായിക്കാന്‍ ഇത്തരം പ്ലാന്‍റുകളിലൂടെ സാധിക്കുമെന്ന് ഞാൻ കരുതുന്നു. ആന്ധ്രയ്ക്ക് ശേഷം ഞങ്ങൾ ജൂൺ മുതൽ ജൂലൈ വരെ മറ്റ് ചില സംസ്ഥാനങ്ങളിൽ കുറച്ച് പ്ലാന്‍റുകൾ കൂടി സ്ഥാപിക്കും. ഇപ്പോൾ വിവിധ സംസ്ഥാനങ്ങളിലെ ഓക്‌സിജന്‍ പ്ലാന്‍റുകള്‍ ആവശ്യമുള്ള ആശുപത്രികൾ കണ്ടെത്താനുള്ള ശ്രമത്തിലാണ്' സോനു സൂദ് പറഞ്ഞു. ജൂണ്‍ മുതല്‍ കർനൂലിലെയും നെല്ലൂരിലെയും ഓക്‌സിജന്‍ പ്ലാന്‍റുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങും.

Also read: ജെനി ജെറോമിന് അഭിനന്ദനങ്ങളുമായി നടന്‍ ഷെയ്‌ന്‍ നിഗം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.