പ്രണവ് മോഹന്‍ലാലിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ ഇന്ന് രാവിലെ 10 മണിക്ക് പുറത്തുവിട്ടിരുന്നു. പോസ്റ്റർ റിലീസ് ചെയ്‌ത് മണിക്കൂറുകൾ പിന്നിടുമ്പോൾ സമൂഹമാധ്യമങ്ങളിൽ ഹൃദയത്തിന്‍റെ പുതിയ പോസ്റ്റർ നിറയുകയാണ്.
- " class="align-text-top noRightClick twitterSection" data="">
പ്രണവിന്‍റെ ഹൃദയം ലുക്ക് മോഹന്‍ലാലിനെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് പരാമർശിച്ചാണ് സമൂഹമാധ്യമങ്ങളിൽ ചിത്രം വൈറലാവുന്നത്. ചിത്രം എന്ന സിനിമയില്‍ മോഹന്‍ലാല്‍ കാമറയുമായി നില്‍ക്കുന്ന ഫോട്ടോയുമായി താരതമ്യം ചെയ്‌താണ് പ്രണവിന്‍റെ പുതിയ ചിത്രം സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കപ്പെടുന്നത്.
More Read: അപ്പുവിനെ കുറിച്ച് കുറേ പറയാനുണ്ട്, തൽക്കാലം ഈ പോസ്റ്റർ; പ്രണവിന് വിനീതിന്‍റെ 'ഹൃദയ'സമ്മാനം
നടൻ അജു വർഗീസും ഒരു ലവ് ഇമോജിയോടെ മോഹൻലാൽ- പ്രണവ് കൊളാഷ് ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയത്തിൽ കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് നായികമാരാവുന്നത്.
തന്‍റെ ഹൃജയത്തോട് അടുത്തു നിൽക്കുന്ന സിനിമയാണിതെന്ന് പ്രണവ് മോഹൻലാൽ പോസ്റ്ററിനൊപ്പം കുറിച്ചു. മോഹൻലാൽ, ജൂഡ് ആന്‍റണി, ശ്രീകാന്ത് മുരളി അടക്കം നിരവധി സിനിമാതാരങ്ങൾ പോസ്റ്റർ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.