ETV Bharat / sitara

തനത് സ്വരമാധുര്യം, മലയാളത്തിന്‍റെ ദത്തുപുത്രിക്ക് 83 വയസ് - s janaki songs

മലയാളം ഉൾപ്പടെ 18 ഭാഷകളിൽ നാല്‍പതിനായിരത്തോളം പാട്ടുകളാണ് ആരാധകരുടെ പ്രിയ ജാനകിയമ്മ പാടിയത്. മലയാളിയുടെ ഇഷ്ടത്തിന്‍റെ കണക്ക് പുസ്തകത്തിൽ എസ്.ജാനകിയുടെ പാട്ടുകൾക്ക് സ്ഥാനം മുൻ നിരയിലാണുള്ളത്

singer s janaki 83rd birthday special story  സ്വരമാധുര്യത്തിന് എണ്‍പത്തിമൂന്ന് വയസ്...  എസ്.ജാനകി പിറന്നാള്‍  എസ്.ജാനകി പാട്ടുകള്‍  എസ്.ജാനകി  s janaki 83rd birthday special story  s janaki 83rd birthday  s janaki songs  s janaki films
സ്വരമാധുര്യത്തിന് എണ്‍പത്തിമൂന്ന് വയസ്...
author img

By

Published : Apr 23, 2021, 10:02 AM IST

കാതുകൾക്ക് അമൃതമായി... മനസുകൾക്ക് കുളിരായി... താരാട്ടായും.... സാന്ത്വനമായും.... അനുരാഗ ഹർഷമായും.... മിഴികൾ നിറയ്ക്കുന്ന ദുഃഖഗാനമായും.... ഈശ്വരന് പോലും അനുഭൂതി പകരുന്ന ഭക്തിഗാനങ്ങളായുമെല്ലാം ഇന്ത്യൻ സംഗീതപ്രേമികൾ അനുഭവിച്ച മാന്ത്രിക സംഗീത മാധുര്യം.... ജാനകിയമ്മയ്‌ക്ക് ഇന്ന് എണ്‍പത്തി മൂന്നാം പിറന്നാള്‍. മലയാളത്തിന്‍റെ ദത്തുപുത്രി എസ്.ജാനകിക്ക് പിറന്നാൾ ആശംസകൾ നേരുകയാണ് സംഗീത ലോകവും ആരാധകരും.

ആറ് പതിറ്റാണ്ടുകൾ നിറഞ്ഞ്‌ നിന്ന സംഗീതയാത്രയിൽ എത്ര കേട്ടാലും മതി വരാത്ത അനേകം ഗാനങ്ങളാണ് ആ മധുര ശബ്ദത്തില്‍ പുറത്തിറങ്ങിയത്. എണ്ണിയാൽ തീരാത്ത ചിത്രങ്ങൾക്ക് വേണ്ടി പിന്നണി പാടിയ ജാനകിയുടെ ആദ്യ മലയാളഗാനം 1964ല്‍ യേശുദാസിനൊപ്പമായിരുന്നു. ദേവരാജൻ മാസ്റ്റർ ഈണം നൽകിയ യുഗ്മ ഗാനമായിരുന്നു അത്.

മലയാളം ഉൾപ്പടെ 18 ഭാഷകളിൽ നാല്‍പതിനായിരത്തോളം പാട്ടുകളാണ് ആരാധകരുടെ പ്രിയ ജാനകിയമ്മ പാടിയത്. മലയാളിയുടെ ഇഷ്ടത്തിന്‍റെ കണക്ക് പുസ്തകത്തിൽ എസ്.ജാനകിയുടെ പാട്ടുകൾക്ക് സ്ഥാനം മുൻ നിരയിലാണുള്ളത്. ഉണരൂ വേഗം നീ..., സ്വർണ്ണമുകില.., ആടി വാ കാറ്റേ.., മലർക്കൊടി പോലെ, തുമ്പീ വാ, സന്ധ്യേ..., നാഥാ നീ വരും, കിളിയേ കിളിയേ, കണ്ണു കണ്ണും.... അവയില്‍ ചിലത് മാത്രം...

singer s janaki 83rd birthday special story  സ്വരമാധുര്യത്തിന് എണ്‍പത്തിമൂന്ന് വയസ്...  എസ്.ജാനകി പിറന്നാള്‍  എസ്.ജാനകി പാട്ടുകള്‍  എസ്.ജാനകി  s janaki 83rd birthday special story  s janaki 83rd birthday  s janaki songs  s janaki films
1957ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ആദ്യ വർഷം തന്നെ അഞ്ച് ഭാഷാ ചിത്രങ്ങളിൽ എസ്.ജാനകി പാടി

സംഗീത വേദികൾക്ക് വിട ചൊല്ലി വിശ്രമ ജീവിതം നയിക്കുകയാണ് ഇപ്പോള്‍ സംഗീത മുത്തശ്ശി. 2017ൽ മൈസൂരിൽ ആയിരങ്ങളെ സാക്ഷിയാക്കിയാണ് സിനിമയിലും പൊതുവേദിയിലും പാടുന്നത് അവസാനിപ്പിക്കുന്നതായി അറിയിച്ചത്. ജാനകിയെ തേടി നാല് തവണയാണ് ദേശീയ പുരസ്കാരം എത്തിയത്. 41 തവണ സംസ്ഥാന പുരസ്‌കാരം. 2013ൽ പത്മഭൂഷണ്‍ ലഭിച്ചെങ്കിലും വൈകി വന്ന അംഗീകാരത്തെ ജാനകിയമ്മ അംഗീകരിച്ചില്ല.

ജാനകിയുടെ ആദ്യ മലയാളഗാനം 1964ല്‍ യേശുദാസിനൊപ്പമായിരുന്നു

1938ൽ ഗുണ്ടൂർ ജില്ലയിലെ പള്ളപട്ടലയിൽ എപ്രിൽ 23ന് സിസ്തല ശ്രീരാമമൂർത്തിയുടെയും സത്യവതിയുടെയും മകളായി ജനനം. കുഞ്ഞുനാളിൽ എസ്.ജാനകി സംഗീതവസാന കാണിച്ചിരുന്നുവെങ്കിലും ശരിയായ സംഗീതവിദ്യാഭ്യാസം എസ്.ജാനകിയ്ക്ക് ലഭിച്ചില്ല. 1956ൽ ഓൾ ഇന്ത്യ റേഡിയോയിൽ ലളിതഗാനമത്സരത്തിൽ പങ്കെടുക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്‌തു. അന്നത്തെ രാഷ്ട്രപതിയില്‍ നിന്നും പുരസ്കാരം വാങ്ങിയതോടെ എസ്.ജാനകിയുടെ ഭാഗ്യതാരകം ഉദിച്ച് തുടങ്ങി. 1957ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ആദ്യ വർഷം തന്നെ അഞ്ച് ഭാഷാ ചിത്രങ്ങളിൽ എസ്.ജാനകി പാടി. തമിഴിലായിരുന്നു തുടക്കം. ഭാഷയെ അറിഞ്ഞ് അർഥവും ഉച്ചാരണവും മനസിലാക്കിയാണ് ജാനകിയമ്മ ഗാനങ്ങള്‍ ആലപിക്കുന്നതെന്ന് ഒരിക്കല്‍ സംഗീത സംവിധായകന്‍ പി.ഭാസ്കരന്‍ ജാനകിയമ്മയെ കുറിച്ച് പറയുകയുണ്ടായി. എസ്.ജാനകിക്ക് ഏറ്റവും കൂടുതൽ സംസ്ഥാന അവാർഡുകൾ ലഭിച്ചത് മലയാളത്തിൽ നിന്നുമാണ്. പാടി തുടങ്ങിയ വർഷം മുതൽ ജാനകിയമ്മ മലയാളത്തിലുണ്ട്. ജാനകിയമ്മ പാട്ടിൽ നിന്നും വിരമിച്ചതും മലയാളത്തിൽ നിന്നുമാണ്. എസ്.ജാനകിയിലൂടെയാണ് ഗായികയ്ക്കുള്ള ദേശീയ അവാർഡ് ആദ്യമായി മലയാളത്തിലെത്തിയത്.

ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തോടൊപ്പം എസ്.ജാനകി

ജാനകിയെ തേടി നാല് തവണയാണ് ദേശീയ പുരസ്കാരം എത്തിയത്. 41 തവണ സംസ്ഥാന പുരസ്‌കാരം. 2013ൽ പത്മഭൂഷണ്‍ ലഭിച്ചെങ്കിലും വൈകി വന്ന അംഗീകാരത്തെ ജാനകിയമ്മ അംഗീകരിച്ചില്ല

'അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ ചെവിയോര്‍ത്തിട്ടരികിലിരിക്കെ....' എന്ന് ജാനകിയമ്മ പാടിയത് പോലെ അവര്‍ പാടിയ ഒത്തിരിയൊത്തിരി ഗാനങ്ങള്‍ക്കായി നമ്മള്‍ ഇന്നും ചെവിയോര്‍ത്തിരിക്കുന്നുണ്ട്. പാട്ടിന്‍റെ അമ്മയ്‌ക്ക് ഓരായിരം പിറന്നാള്‍ ആശംസകള്‍...

Also read: സംഗീത സംവിധായകന്‍ ശ്രാവണ്‍ റാത്തോഡ് അന്തരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.