ETV Bharat / sitara

പാപ്പുവിന്‍റെ പിറന്നാള്‍ ആഘോഷമാക്കി അമൃത സുരേഷും കുടുംബവും - അമൃത സുരേഷ് വാര്‍ത്തകള്‍

മകളുടെ പിറന്നാളിന് ഹൃദയസ്പര്‍ശിയായ വീഡിയോയായിരുന്നു ബാല പങ്കുവെച്ചത്. പാപ്പുവിനൊപ്പമുളള ചിത്രങ്ങള്‍ കോര്‍ത്തിണക്കികൊണ്ടുളള വീഡിയോ പങ്കുവെച്ചാണ് ബാല മകള്‍ക്ക് ആശംസകള്‍ നേര്‍ന്നത്.

amrita suresh  അമൃത സുരേഷും കുടുംബവും  അമൃത സുരേഷ്-ബാല  ബാല വിവാഹം  നടന്‍ ബാല വാര്‍ത്തകള്‍  ഗായിക അമൃത സുരേഷ് വിവാഹം  അമൃത സുരേഷ് വാര്‍ത്തകള്‍  അമൃത സുരേഷ് മകള്‍
പാപ്പുവിന്‍റെ പിറന്നാള്‍ ആഘോഷമാക്കി അമൃത സുരേഷും കുടുംബവും
author img

By

Published : Sep 23, 2020, 7:40 PM IST

റിയാലിറ്റി ഷോകളിലൂടെ മിനി സ്ക്രീനിലെത്തി പിന്നീട് പിന്നണി ഗാനരംഗത്തേക്ക് ഉയര്‍ന്ന ഗായികയാണ് അമൃത സുരേഷ്. അമൃതയ്‌ക്കൊപ്പം അനിയത്തി അഭിരാമി സുരേഷും എല്ലാവര്‍ക്കും സുപരിചിതയാണ്. ഇരുവരുടെയും യുട്യൂബ് വീഡിയോകളും ഫോട്ടോകളുമെല്ലാം ആരാധകര്‍ സ്വീകരിക്കാറുമുണ്ട്. അമൃതയുടെ മകള്‍ പാപ്പുവും ആരാധകര്‍ക്ക് സുപരിചിതമാണ്. കഴിഞ്ഞ ദിവസമായിരുന്നു പാപ്പുവിന്‍റെ പിറന്നാള്‍. ഇപ്പോള്‍ പാപ്പുവിന്‍റെ പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകള്‍ വഴി പങ്കുവെച്ചിരിക്കുകയാണ് അമൃത സുരേഷ്.

സുന്ദരിക്കുട്ടിക്ക് ഹാപ്പി ബെര്‍ത്ത്‌ഡേ എന്നാണ് പാപ്പുവിന്‍റെ പിറന്നാളാഘോഷ ചിത്രങ്ങള്‍ പങ്കുവെച്ച്‌ അമൃത കുറിച്ചിരിക്കുന്നത്. ഇതിന് താഴെ പാപ്പുവിന് ആശംസകളുമായി നിരവധി പേര്‍ എത്തിയിരുന്നു. അതേസമയം മകളുടെ പിറന്നാളിന് ഹൃദയസ്പര്‍ശിയായ വീഡിയോയായിരുന്നു ബാല പങ്കുവെച്ചത്. പാപ്പുവിനൊപ്പമുളള ചിത്രങ്ങള്‍ കോര്‍ത്തിണക്കികൊണ്ടുളള വീഡിയോ പങ്കുവെച്ചാണ് ബാല മകള്‍ക്ക് ആശംസകള്‍ നേര്‍ന്നത്. പാപ്പുവിനെ ജീവനുതുല്യം സ്‌നേഹിക്കുന്നുണ്ടെന്നും ഒരാള്‍ക്കും നമ്മെ പിരിക്കാനാവില്ലെന്നും ബാല വീഡിയോയില്‍ പറയുന്നുണ്ട്.

പാപ്പുവിന്‍റെ പിറന്നാളിന് ഫോണ്‍ വിളിച്ചും മെസേജ് അയച്ചും ആശംസ അറിയിച്ച എല്ലാവര്‍ക്കും നന്ദിയെന്നും അമൃത കുറിച്ചിരുന്നു. 2010ലാണ് ബാലയും അമൃത സുരേഷും വിവാഹിതരായത്. നാല് വര്‍ഷമായി ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് ഇരുവരും നിയമപരമായി വിവാഹ മോചിതരായത്. അമൃതയ്‌ക്കൊപ്പമാണ് പാപ്പു താമസിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.