ETV Bharat / sitara

ഈശ്വരന്‍റെ അണിയറപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണ നാണയവും വസ്ത്രങ്ങളും സമ്മാനിച്ച്‌ സിമ്പു

ഈശ്വരന്‍ സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്ന 400 ഓളം വരുന്ന സഹപ്രവര്‍ത്തകര്‍ക്കാണ് സിമ്പു ദീപാവലി സമ്മാനങ്ങള്‍ നല്‍കിയത്

author img

By

Published : Nov 8, 2020, 3:25 PM IST

ഈശ്വരന്‍ അണിയറപ്രവര്‍ത്തകര്‍  സിമ്പു ഈശ്വരന്‍ സിനിമ  നടന്‍ സിമ്പു വാര്‍ത്തകള്‍  സംവിധായകന്‍ സുശീന്ദ്രന്‍ വാര്‍ത്തകള്‍  Simbu gifted gold coins and clothes to eshwaran movie crew  eshwaran movie crew  Simbu gifted gold coins
ഈശ്വരന്‍റെ അണിയറപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണ നാണയവും വസ്ത്രങ്ങളും സമ്മാനിച്ച്‌ സിമ്പു

കൊവിഡ് കാലത്ത് ദീപാവലി ആഘോഷിക്കാന്‍ ഈശ്വരന്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണ നാണയവും വസ്ത്രങ്ങളും സമ്മാനിച്ച് നടന്‍ സിമ്പു. ഈശ്വരന്‍ സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്ന 400 ഓളം വരുന്ന സഹപ്രവര്‍ത്തകര്‍ക്കാണ് സിമ്പു ദീപാവലി സമ്മാനങ്ങള്‍ നല്‍കിയത്. സിമ്പുവിന്‍റെ 46ആം ചിത്രം കൂടിയാണ് ഈശ്വരന്‍. സിനിമയുടെ ഡബ്ബിങ് പുരോഗമിക്കുന്നതിന്‍റെ ഫോട്ടോകളും സിമ്പു സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. നടന്‍റെ അപ്രതീക്ഷിത സമ്മാനത്തില്‍ അണിയറപ്രവര്‍ത്തകര്‍ നന്ദി അറിയിച്ചിട്ടുണ്ട്.

സുശീന്ദ്രനാണ് സിമ്പുവിന്‍റെ ഈശ്വരന്‍ സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫസ്റ്റ്ലുക്ക് ദിവസങ്ങള്‍ക്ക് മുമ്പാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ചിത്രത്തിനായി സിമ്പു 20 കിലോയോളം ഭാരം കുറച്ചത് വലിയ വാര്‍ത്തയായിരുന്നു. ഭാരതി രാജ, നിധി അഗര്‍വാള്‍, ബാല ശരവണന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.