ETV Bharat / sitara

രജനി ചിത്രത്തില്‍ ചിമ്പുവും ശിവകാര്‍ത്തികേയനും.. - Rajinikanth Anirudh Ravichandar teamup

Simbu and Sivakarthikeyan join Rajini movie: രജനികാന്തിന്‍റെ 169ാം ചിത്രത്തിലാണ് ചിമ്പുവും ശിവകാര്‍ത്തികേയനും ഒന്നിക്കുന്നത്‌ എന്നാണ് റിപ്പോര്‍ട്ടുകള്‍.

Simbu and Sivakarthikeyan join Rajini movie  Thalaivar 169  രജനി ചിത്രത്തില്‍ ചിമ്പുവും ശിവകാര്‍ത്തികേയനും  രജനി ചിത്രത്തില്‍ ചിമ്പുവും ശിവകാര്‍ത്തികേയനും  Rajinikanth Nelson teamup  Rajinikanth Anirudh Ravichandar teamup  Thalaivar 169 release
രജനി ചിത്രത്തില്‍ ചിമ്പുവും ശിവകാര്‍ത്തികേയനും..
author img

By

Published : Feb 14, 2022, 5:35 PM IST

Simbu and Sivakarthikeyan join Rajini movie: സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്‍റെ ഏറ്റവും പുതിയ ചിത്രത്തില്‍ ചിമ്പുവും ശിവകാര്‍ത്തികേയനും. രജനികാന്തിന്‍റെ 169ാം ചിത്രത്തിലാണ് ചിമ്പുവും ശിവകാര്‍ത്തികേയനും ഒന്നിക്കുന്നത്‌ എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം 'തലൈവര്‍ 169'ല്‍ ചിമ്പുവും ശിവകാര്‍ത്തികേയനും അഭിനയിക്കുന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Rajinikanth Nelson teamup: നെല്‍സണ്‍ ദിലീപ്‌കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'തലൈവര്‍ 169' എന്നാണ് താത്‌ക്കാലികമായി പേരിട്ടിരിക്കുന്നത്‌. ഇതാദ്യമായാണ് ഒരു രജനികാന്ത്‌ ചിത്രം നെല്‍സണ്‍ സംവിധാനം ചെയ്യുന്നത്‌.

Rajinikanth Anirudh Ravichandar teamup: അനിരുദ്ധ്‌ രവിചന്ദറാണ് 'തലൈവര്‍ 169'ന്‌ വേണ്ടി സംഗീതം നിര്‍വഹിക്കുന്നത്‌. നെല്‍സനും അനിരുദ്ധും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് 'തലൈവര്‍ 169'. രജനിയും അനിരുദ്ധും ഇത്‌ മൂന്നാം തവണയാണ് ഈ സിനിമയിലൂടെ ഒന്നിക്കുന്നത്‌.

നേരത്തെ 'പേട്ട', 'ദര്‍ബാര്‍' എന്നീ ചിത്രങ്ങള്‍ക്കായാണ് ഇരുവരും ഒന്നിച്ചത്‌. ഇരു ചിത്രങ്ങളിലെയും ഗാനങ്ങള്‍ ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടംപിടിച്ചിരുന്നു.

Thalaivar 169 release: സണ്‍ പിക്‌ചേഴ്‌സാണ് നിര്‍മാണം. 2022 ഡിസംബറിനും 2023 ഫെബ്രുവരിക്കും ഇടയ്‌ക്ക്‌ ചിത്രം തിയേറ്ററുകളിലെത്തും. നിലവില്‍ കൊവിഡ്‌ സാഹചര്യം അനുകൂലമായതിനാല്‍ ആറ്‌ മാസം കൊണ്ട്‌ ചിത്രീകരണം പൂര്‍ത്തിയാക്കാനാകുമെന്നാണ്‌ അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ.

Also Read: മമ്മൂട്ടിയും ദുല്‍ഖറും നേര്‍ക്കുനേര്‍... ആകാംക്ഷയില്‍ ആരാധകര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.