വിവിധ ഭാഷകളില്‍ റിലീസിനൊരുങ്ങുന്ന മാധവന്‍-അനുഷ്ക ഷെട്ടി ചിത്രം നിശബ്ദത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. സൈലന്‍സ് എന്ന പേരിലാണ് ചിത്രം തമിഴില്‍ റിലീസിനൊരുങ്ങുന്നത്. സസ്പെന്‍സ് ത്രില്ലറാണ് ചിത്രം. ആന്‍റണി എന്ന സംഗീതജ്ഞനായാണ് മാധവന്‍ ചിത്രത്തില്‍ വേഷമിടുന്നത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മാധവനും അനുഷ്കയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും സൈലന്‍സിനുണ്ട്. സംസാരശേഷിയില്ലാത്ത ചിത്രകാരിയായിട്ടാണ് അനുഷ്ക വേഷമിട്ടിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. ഹേമന്ത് മധുകറാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ശാലിനി പാണ്ഡേ, അഞ്ജലി എന്നിവരാണ് മറ്റ് താരങ്ങള്‍. ഇവരെ കൂടാതെ ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കൊന വെങ്കട്, ഗോപി മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അമേരിക്കയിലാണ് ചിത്രത്തിന്‍റെ ഭൂരിഭാഗവും ചിത്രീകരിച്ചത്. ഏപ്രില്‍ രണ്ടിന് ചിത്രം തീയേറ്ററുകളില്‍ എത്തും.