ETV Bharat / sitara

സിമ്പുവിന്‍റെ ഗംഭീരപ്രകടനവുമായി 'ഈശ്വരന്‍' ട്രെയിലര്‍

author img

By

Published : Jan 8, 2021, 6:03 PM IST

പൊങ്കല്‍ റിലീസായി സിനിമ ജനുവരി 14ന് തിയേറ്ററുകളിലെത്തും. സംവിധായൻ ശുചീന്ദ്രനാണ് ഈശ്വരന്‍ സംവിധാനം ചെയ്‌തിരിക്കുന്നത്

സിമ്പു ഈശ്വരന്‍ സിനിമ ട്രെയിലര്‍ വാര്‍ത്ത, തമിഴ് സിനിമ ഈശ്വരന്‍ വാര്‍ത്തകള്‍, നടന്‍ സിമ്പു വാര്‍ത്തകള്‍, സിമ്പു ശുചീന്ദ്രന്‍ വാര്‍ത്തകള്‍, Eeswaran Official Trailer out now, Eeswaran Official Trailer news, Eeswaran movie news, Silambarasan TR Suseenthiran news, Silambarasan TR Suseenthiran movie news, Suseenthiran Eeswaran movie news
ഈശ്വരന്‍ ട്രെയിലര്‍

തമിഴ് താരം സിമ്പു നായകനാകുന്ന ഏറ്റവും പുതിയ സിനിമ ഈശ്വരന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. പൊങ്കല്‍ റിലീസായി സിനിമ ജനുവരി 14ന് തിയേറ്ററുകളിലെത്തും. ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങിയപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. സിമ്പുവിന്‍റെ പ്രകടനങ്ങളും ഡയലോഗ് ഡെലിവറിയിലെ പഞ്ചുമെല്ലാം തന്നെയാണ് ട്രെയിലറിന്‍റെ പ്രധാന ആകര്‍ഷണം. ഒരു ഉള്‍നാടന്‍ ഗ്രാമത്തെ കേന്ദ്രീകരിച്ചാണ് സിനിമ സഞ്ചരിക്കുന്നത്. ആരാധകര്‍ക്ക് പൊങ്കല്‍ ആഘോഷമാക്കാന്‍ വേണ്ട എല്ലാ ചേരുവകളും സിമ്പുവിന്‍റെ ഈശ്വരന്‍ സിനിമയിലുണ്ടെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. സംവിധായൻ ശുചീന്ദ്രനാണ് ഈശ്വരന്‍ സംവിധാനം ചെയ്‌തിരിക്കുന്നത്. സിമ്പുവുമായി ഇതാദ്യമായാണ് സംവിധായകൻ ശുചീന്ദ്രൻ ഒന്നിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

വെണ്ണിള കബഡി കുഴു, നാൻ മഹാൻ അല്ല, രാജപാട്ടൈ, പാണ്ഡ്യ നാട്, ജീവ, പായും പുലി, കെന്നഡി ക്ലബ്ബ് തുടങ്ങിയ ഹിറ്റ് സിനിമകൾ ഒരുക്കിയ സംവിധായകനാണ് ശുചീന്ദ്രൻ. നിധി അഗർവാളാണ് സിനിമയിൽ നായിക. സംഗീത സംവിധാനം ചെയ്യുന്നത് എസ്.ധമനാണ്. ഒട്ടേറെ ആക്ഷൻ രംഗങ്ങളും മാസ് ഡയലോഗുകളും ചിത്രത്തിലുണ്ട്. ഭാരതിരാജയും ബാല ശരവണനും മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നു. നേരത്തെ സിനിമക്കായി സിമ്പു ശരീര ഭാരം കുറച്ചത് വലിയ വാര്‍ത്തയായിരുന്നു. മുപ്പത് കിലോയാണ് ഈശ്വരന്‍ സിനിമക്കായി സിമ്പു കുറച്ചത്. ലോക്ക് ഡൗണില്‍ സിമ്പുവിന്‍റെ ശരീരഭാരം 100 കടന്നിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.