ETV Bharat / sitara

'തിലകന്‍ ചേട്ടനെ എതിര്‍ത്ത് സംസാരിച്ചതില്‍ കുറ്റബോധം തോന്നിയിട്ടുണ്ട്' വൈറലായി സിദ്ദിഖിന്‍റെ വാക്കുകള്‍

മുമ്പ് തിലകന്‍ ചേട്ടനുമായുള്ള ബന്ധം അത്രത്തോളം ദൃഢമായിരുന്നുവെന്നും. താനായിട്ട് തന്നെയാണ് അത് നശിപ്പിച്ചതെന്നും സിദ്ദിഖ് അഭിമുഖത്തിനിടെ പറഞ്ഞു

sidhique exclusive words about veteran actor thilakan  veteran actor thilakan  sidhique exclusive words  actor thilakan  സിദ്ദിഖ്  സിദ്ദിഖ് വാര്‍ത്തകള്‍  സിദ്ദിഖ് സിനിമകള്‍
'തിലകന്‍ ചേട്ടനെ എതിര്‍ത്ത് സംസാരിച്ചതില്‍ കുറ്റബോധം തോന്നിയിട്ടുണ്ട്' വൈറലായി സിദ്ദീഖിന്‍റെ വാക്കുകള്‍
author img

By

Published : Oct 18, 2020, 9:31 PM IST

മലയാളത്തിന് എക്കാലവും അഭിമാനമായ അഭിനയകലയുടെ പെരുന്തച്ചനായ അന്തരിച്ച നടന്‍ തിലകനെ കുറിച്ച് നടന്‍ സിദ്ദിഖ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ നിറയുന്നത്. മലയാള താരസംഘടനയായ അമ്മയില്‍ നിന്ന് തിലകനെ വിലക്കിയ സമയത്ത് അദ്ദേഹത്തെ എതിര്‍ത്ത് സംസാരിച്ചതില്‍ കുറ്റബോധം തോന്നിയിട്ടുണ്ടെന്നാണ് നടന്‍ സിദ്ദിഖ് പറഞ്ഞത്. 'ഒരിക്കലും പറയാന്‍ പാടില്ലാത്തതാണ് താന്‍ പറഞ്ഞതെന്നും അത് അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചുവെന്നും' സിദ്ദിഖ് വ്യക്തമാക്കി. അമ്മ സംഘടനയ്‌ക്കും തിലകനുമിടയില്‍ അകല്‍ച്ചയുണ്ടായിരുന്ന കാലത്ത് അത് മാറ്റാന്‍ ഇടപെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സിദ്ദിഖ്. 'തിലകന്‍ ചേട്ടന്‍ നടത്തിയ അഭിപ്രായങ്ങളെ ശക്തമായി വിമര്‍ശിക്കുകയാണ് അന്ന് ചെയ്‌തത്. മുമ്പ് തിലകന്‍ ചേട്ടനുമായുള്ള ബന്ധം അത്രത്തോളം ദൃഢമായിരുന്നു. താനായിട്ട് തന്നെയായിരുന്നു അത് നശിപ്പിച്ചത്. അന്ന് അമ്മ സംഘടനയുടെ ഭാഗത്ത് നിന്ന് അദ്ദേഹത്തെ വിമര്‍ശിക്കാന്‍ പാടില്ലായിരുന്നു. ഇപ്പോഴും അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു' സിദ്ദിഖ് പറഞ്ഞു.

  • " class="align-text-top noRightClick twitterSection" data="">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.