KPAC Lalitha birthday: അന്തരിച്ച പ്രമുഖ നടി കെപിഎസി ലളിതയുടെ ജന്മദിനമാണ് ഇന്ന്. അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ മകന്‍ സിദ്ധാര്‍ഥ് ഭരതന്‍ ഹൃദയസ്‌പര്‍ശിയായ കുറിപ്പുമായി എത്തിയിരിക്കുകയാണ്. കെപിഎസി ലളിതയുടെ ഈ ജന്മദിനത്തില്‍ ജോലിയിലേക്ക് തിരികെ പ്രവേശിച്ചിരിക്കുകയാണ് സിദ്ധാര്‍ഥ്. സിദ്ധാര്‍ഥിന്‍റെ പുതിയ ചിത്രമായ 'ജിന്നി'ന്‍റെ ടീസര്‍ പുറത്തുവിട്ടുകൊണ്ടാണ് ജോലിയിലേക്ക് തിരികെ പ്രവേശിച്ച വിവരം സിദ്ധാര്‍ഥ് അറിയിച്ചിരിക്കുന്നത്.
Sidharth Bharathan back to movies: താന്‍ സിനിമയില്‍ തിരികെ പ്രവേശിച്ച കാര്യം സിദ്ധാര്‍ഥ് ഫേസ്‌ബുക്കിലൂടെയാണ് അറിയിച്ചിരിക്കുന്നത്. അമ്മയുടെ വിയോഗത്തില്‍ നിന്നും കര കയറാന്‍ എല്ലാവരുടെയും പിന്തുണയും അനുഗ്രഹവും ഉണ്ടാകണമെന്നും സിദ്ധാര്‍ഥ് കുറിച്ചു. ഹൃദയസ്‌പര്‍ശിയായ കുറിപ്പിനൊപ്പം കെപിഎസി ലളിതയുടെ ഒരു ചിത്രവും സിദ്ധാര്‍ഥ് പങ്കുവച്ചിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="">
Sidharth Bharathan heartfelt note on mother: 'അമ്മ മരിച്ചിട്ട് ഇന്നലെ 16 ദിവസം പൂര്‍ത്തിയായി. ഔദ്യോഗികമായ ദു:ഖാചരണം അതോടെ അവസാനിക്കുകയാണ്. ഇന്ന് അമ്മയുടെ ജന്മദിനം കൂടിയാണ്. ശുഭകരമായ ഈ ദിവസം തന്നെ എന്‍റെ പുതിയ ചിത്രമായ 'ജിന്നി'ന്‍റെ ടീസര്‍ റിലീസ് ചെയ്‌തുകൊണ്ട് ജോലിയിലേക്ക് തിരികെ പ്രവേശിക്കാമെന്ന് കരുതി. അമ്മയുടെ വിയോഗത്തില്‍ നിന്ന് കര കയറാന്‍ നിങ്ങളുടെ ഓരോരുത്തരുടെയും പിന്തുണയും അനുഗ്രഹവും ഉണ്ടാകണം.' -സിദ്ധാര്‍ഥ് കുറിച്ചു.
Djinn teaser: 'ജിന്ന്' ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രേക്ഷകരെ ആകാംക്ഷരാക്കുന്ന അത്യന്തം ദുരൂഹതയുണര്‍ത്തുന്ന രംഗങ്ങളാണ് ടീസറില്‍. സൗബിന്‍റെ പല ഭാവമാറ്റങ്ങളാണ് ടീസറില്‍ ഹൈലൈറ്റാകുന്നത്. സൗബിനും ശാന്തി ബാലചന്ദ്രനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ കെപിഎസി ലളിതയും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.
Also Read: രാത്രി കാറില്‍ അന്ന ബെന്നും റോഷന്‍ മാത്യുവും; വഴി തടഞ്ഞ് വൈശാഖും കൂട്ടരും