നെറ്റ്ഫ്ളിക്സ് ഒറിജിനല്‍ തെലുങ്ക് ആന്തോളജി പിട്ട കതലു ട്രെയിലര്‍ പുറത്തിറങ്ങി. തരുണ്‍ ഭാസ്കര്‍, ബി.വി നന്ദിനി റെഡ്ഡി, നാഗ് അശ്വിന്‍, സങ്കല്‍പ് റെഡ്ഡി എന്നീ നാല് സംവിധായകരുടെ ചെറു സിനിമകള്‍ അടങ്ങിയതാണ് പിട്ട കതലു. ശ്രുതി ഹാസന്‍, അമല പോള്‍, ഈഷ റെബ്ബ, ലക്ഷ്മി മാഞ്ചു, ജഗപതി ബാബു, സത്യദേവ് എന്നിവരാണ് ആന്തോളജിയിലെ പ്രധാന അഭിനേതാക്കള്‍. സിനിമയിലെ ഓരോ കഥാപാത്രങ്ങളുടെയും പ്രണയവും പിന്നീട് ആ ബന്ധത്തിലുണ്ടാകുന്ന മാറ്റങ്ങളും മറ്റുമാണ് പിട്ട കതലു ചര്‍ച്ച ചെയ്യുന്നത്. സ്ത്രീ കേന്ദ്രീകൃതമായി ഒരുക്കിയിരിക്കുന്ന ആന്തോളജി പ്രതീക്ഷയ്‌ക്ക് വക നല്‍കുന്നു.
- " class="align-text-top noRightClick twitterSection" data="">
പ്രണയം, ലൈംഗികത, റിലേഷന്‍ഷിപ്പ് എന്നീ വിഷയങ്ങളാണ് ആന്തോളജി കൈകാര്യം ചെയ്യുന്നത്. ഫെബ്രുവരി 19ന് ആന്തോളജി നെറ്റ്ഫ്ളിക്സില്‍ സ്ട്രീം ചെയ്‌ത് തുടങ്ങും. മീര എന്ന കഥാപാത്രമായാണ് അമല പോള്‍ സിനിമയില്‍ എത്തുന്നത്. വളരെ വ്യത്യസ്ഥതമായ കഥ പറച്ചില്‍ രീതിയാണ് പിട്ട കതലുവിന് വേണ്ടി സംവിധായകര്‍ സ്വീകരിച്ചിരിക്കുന്നത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്‌ത ഹ്രസ്വ ചിത്രത്തിലാണ് ശ്രുതി ഹാസന്‍ പ്രധാന കഥാപാത്രമായി എത്തുന്നത്. നേരത്ത തമിഴില്‍ പാവ കഥൈകള്‍ എന്ന പേരില്‍ നെറ്റ്‌ഫ്ളിക്‌സ് ഒരു ആന്തോളജി പുറത്തിറക്കിയിരുന്നു. ചിത്രം വലിയ ശ്രദ്ധനേടുകയും ചെയ്‌തിരുന്നു. തമിഴിലെ പ്രമുഖ സംവിധായകരാണ് ആ ആന്തോളജിയിലെ ചെറു സനിമകള്‍ സംവിധാനം ചെയ്‌തത്.