ETV Bharat / sitara

'ഇനി കൊല്ലുമെന്ന്‌ എഴുതി വിടരുത്‌'; 'തല്ലുമാല'യിലെ കൂട്ടത്തല്ലില്‍ പ്രതികരിച്ച്‌ ഷൈന്‍ ടോം ചാക്കോ - Thallumala cast and crew

Shine Tom Chacko reacts location fight : തല്ലുമാല' ഷൂട്ടിങ്‌ ലൊക്കേഷനിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതികരിച്ച്‌ ഷൈന്‍ ടോം ചാക്കോ

Shine Tom Chacko reacts location fight  Thallumala location fight  Thallumala shooting location  Thallumala cast and crew  തല്ലുമാല' കൂട്ടത്തല്ലില്‍ പ്രതികരിച്ച്‌ ഷൈന്‍
'ഇനി കൊല്ലുമെന്ന്‌ എഴുതി വിടരുത്‌...'; 'തല്ലുമാല' കൂട്ടത്തല്ലില്‍ പ്രതികരിച്ച്‌ ഷൈന്‍
author img

By

Published : Mar 11, 2022, 9:00 PM IST

Shine Tom Chacko reacts location fight: 'തല്ലുമാല' സെറ്റിലെ സംഘര്‍ഷത്തില്‍ പ്രതികരിച്ച്‌ നടന്‍ ഷൈം ടോം ചാക്കോ. പരിക്കേറ്റ കാലുംവച്ച്‌ താന്‍ ആരെയെങ്കിലും തല്ലുമെന്ന്‌ നിങ്ങള്‍ക്ക്‌ തോന്നുന്നുണ്ടോ എന്നായിരുന്നു മാധ്യമങ്ങളോട്‌ നടന്‍റെ ചോദ്യം.

Thallumala location fight: 'ഞാന്‍ തല്ലില്ല, കൊല്ലും.അങ്ങനെ പറഞ്ഞാല്‍ ഇനി ഞാന്‍ കൊല്ലുമെന്ന്‌ എഴുതി വിടരുത്‌. ഈ കാല്‌ വച്ച്‌ ഞാന്‍ തല്ലുമെന്ന്‌ നിങ്ങള്‍ക്ക്‌ തോന്നുന്നുണ്ടോ?'- ഷൈന്‍ ചോദിച്ചു. 'പട' സിനിമയുടെ പ്രദര്‍ശനത്തിന് കൊച്ചിയിലെത്തിയപ്പോഴായിരുന്നു ഷൈന്‍ ടോം ചാക്കോയുടെ പ്രതികരണം. സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ ഷൈന്‍ ഇപ്പോള്‍ വാക്കിങ്‌ സ്‌റ്റിക്കിന്‍റെ സഹായത്തോടെയാണ് നടക്കുന്നത്‌.

Thallumala shooting location: കളമശ്ശേരി എച്ച്‌.എം.ടി കോളനിയില്‍ സിനിമയ്‌ക്കായി സെറ്റ്‌ ഇട്ടിരുന്ന പ്രദേശത്ത്‌ പതിവായി സിനിമാക്കാര്‍ മാലിന്യം തള്ളുന്നതിനെ ചൊല്ലി നാട്ടുകാരും സിനിമാക്കാരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. സംഘര്‍ഷത്തിനിടെ ഷൈന്‍ ടോം ചാക്കോ മര്‍ദിച്ചതായി നാട്ടുകാര്‍ വാദിച്ചു. എന്നാല്‍ നാട്ടുകാരാണ് മര്‍ദിച്ചതെന്നാണ് സിനിമ പ്രവര്‍ത്തകരുടെ വാദം. ഉടന്‍ പൊലീസ്‌ സ്ഥലത്തെത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുകയായിരുന്നു.

Also Read: Oo Antava Success | 'അവരുടെ മനസ്സില്‍ പുഷ്‌പ ഗാനം മാത്രം, എന്‍റെ എല്ലാ സിനിമകളും മറന്നു'

Thallumala cast and crew: ഖാലിദ്‌ റഹ്മാനാണ് 'തല്ലുമാല'യുടെ സംവിധായകന്‍. ഉണ്ട എന്ന ചിത്രത്തിന് ശേഷം ഖാലിദ്‌ റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്‌. ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്‌. ചെമ്പന്‍ വിനോദ്‌ ജോസ്‌, ഓസ്‌റ്റിന്‍, ജോണി ആന്‍റണി, അസിം ജമാല്‍ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. മുഹ്‌സിന്‍ പരാരിയും അഷ്‌റഫ്‌ ഹംസയും ചേര്‍ന്നാണ് രചന. ജിംഷി ഖാലിദ്‌ ആണ് ഛായാഗ്രഹണം. നിഷാദ്‌ യൂസഫ്‌ എഡിറ്റിങ്ങും നിര്‍വഹിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.