നടനും അമ്മ താരസംഘടനയുടെ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവിന്‍റെ രാഷ്‌ട്രീയ പ്രവേശനത്തിനെതിരെ വിമർശനവുമായി നടൻ ഷമ്മി തിലകന്‍. തന്‍റെ അച്ഛൻ താനൊരു കമ്മ്യൂണിസ്റ്റാണ് എന്ന് പറഞ്ഞതിന് വിശദീകരണം ചോദിച്ച അമ്മയുടെ ഭാരവാഹിയായ ഇടവേള ബാബു ഇന്ന് പരസ്യമായി താന്‍ ഒരു കോണ്‍ഗ്രസുകാരനാണെന്ന് പ്രഖ്യാപിച്ച നീക്കത്തെയാണ് നിശിതമായി ചോദ്യം ചെയ്‌തത്. അന്ന് തിലകൻ നൽകിയ വിശദീകരണം ഒന്ന് വായിച്ചു പോലും നോക്കാതെ അദ്ദേഹത്തെ പുറത്താക്കാൻ കുത്തിത്തിരുപ്പ് ഉണ്ടാക്കിയ ആൾ ബഹുമാനപ്പെട്ട സംസ്ഥാന പ്രതിപക്ഷ നേതാവിനോടൊപ്പം പരസ്യമായി വേദി പങ്കിടുകയും താൻ കോൺഗ്രസുകാരനാണെന്ന് പരസ്യമായി പ്രസ്‌താവിക്കുകയും ചെയ്‌തുവെന്നും ഷമ്മി ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
-
#ഞാൻ_കമ്മ്യൂണിസ്റ്റാണ്..! എന്ന് പരസ്യമായി പറഞ്ഞതിന് എൻ്റെ പിതാവ് തിലകനോട് വിശദീകരണം ചോദിക്കുകയും, അന്ന് അദ്ദേഹം നൽകിയ...
Posted by Shammy Thilakan on Friday, 19 February 2021