അമേരിക്കൻ ചലച്ചിത്ര നടിയും പോപ് ഗായികയുമായ സെലീന ഗോമസിന്‍റെ പുതിയ ഗാനം ശ്രദ്ധേയമാകുന്നു. 'ബയ്‌ല കോമിങോ' എന്ന് പേരിട്ടിരിക്കുന്ന ഗാനം യുട്യൂബില്‍ റിലീസ് ചെയ്‌ത് ഒരു ദിവസം പിന്നിടുമ്പോള്‍ ഒരു കോടിയിലധികം ആളുകള്‍ ഗാനം കണ്ട് കഴിഞ്ഞു. സെലീന ഗോമസ്, അലജാന്‍ദ്രോയും ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. 'ബയ്‌ല കോമിങോ' എന്ന സ്പാനിഷ് പേരിന്‍റെ അര്‍ഥം എന്നോടൊപ്പം നൃത്തം ചെയ്യൂവെന്നാണ്. സെലീനയുടെ ആദ്യ സ്പാനിഷ് ഗാനമായ ഡി ഉന വെസ് രണ്ടാഴ്ച മുമ്പ് ജനുവരി 14 ആണ് റിലീസ് ചെയ്‌തത്.
എല്ലാവരെയും നൃത്തം ചെയ്യിപ്പിക്കുക എന്നതാണ് 'ബയ്‌ല കോമിങോ' ഗാനം പുറത്തിറക്കുന്നതിന് പിന്നിലെ തന്‍റെ ലക്ഷ്യമെന്ന് വാര്‍ത്താ കുറിപ്പില്‍ സെലീന ഗോമസ് പറഞ്ഞു. 'നാമെല്ലാവരും ഇപ്പോൾ അനുഭവിക്കുന്ന ഒറ്റപ്പെടലിനെ കുറിച്ചാണ് ഈ വീഡിയോ ചര്‍ച്ച ചെയ്യുന്നതെന്നും ലോകത്തെവിടെയായിരുന്നാലും സംഗീതം നമ്മെ എല്ലാവരെയും ബന്ധിപ്പിക്കുന്നുവെന്നാണ് വീഡിയോ പറയുന്നതെന്നും' സെലീന വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. ടൈനിയാണ് ബയ്‌ല കോമിങോ നിര്‍മിച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
എമ്മി പുരസ്‌കാരം ലഭിച്ച ടെലിവിഷൻ പരമ്പരയായ വിസാർഡ്‌സ് ഓഫ് വേവർലി പ്ലേസിലെ അലെക്‌സ് റുസ്സോയെ അവതരിപ്പിച്ചതിലൂടെയാണ് സെലീന ഗോമസ് പ്രശസ്തയായത്. ടെലിവിഷൻ ചലച്ചിത്രങ്ങളായ അനദർ സിൻഡ്രല്ല സ്റ്റോറി, വിസർഡ്‌സ് ഓഫ് വേവർലി പ്ലേസ്: ദ മുവീ, പ്രിൻസസ് പ്രൊട്ടക്ഷൻ പ്രോഗ്രാം എന്നിവയിലും സെലീന ഗോമസ് അഭിനയിച്ചിട്ടുണ്ട്. റമോണ ആൻഡ് ബീസസിലൂടെയായിരുന്നു വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം.