'ഒരുമുറൈ വന്ത് പാർത്തായാ', മാസ്മരികച്ചുവടുകളുമായി ശോഭനയും ശ്രീധറും പ്രേക്ഷകരെ വിസ്‌മയിപ്പിച്ച ഗാനം. യേശുദാസിന്‍റെയും ചിത്രയുടെയും ശബ്‌ദം അതിന് ഭാവം നൽകി. മലയാളികളുടെ അഹങ്കാരമായിരുന്ന ഒരുമുറൈ വന്ത് പാർത്തായാ ഗാനം വീണ്ടും തരംഗമാകുകയാണ്. ഒപ്പം പാടിയ വിദേശീയനും. റിയാദില്‍ നടന്ന ഒരു പരിപാടിയിൽ കെ. എസ്. ചിത്രക്കൊപ്പം പാടിയ സൗദി ഖോബര്‍ സ്വദേശിയായ അഹമ്മദ് സുൽത്താൻ അൽ മൽമാണിയാണ് ഇപ്പോൾ ട്രെന്‍റ്.
ഉച്ചാരണത്തില്‍ അറബി ഭാഷാ സ്വാധീനമുണ്ടായെങ്കിലും സുല്‍ത്താന്‍റെ ആലാപന മികവിൽ വേദി മനസ്സു നിറഞ്ഞ് കൈയടിച്ചു. ലോകത്തിലെ ഏറ്റവും പ്രയാസമേറിയ ഭാഷയെന്ന് താൻ വിശ്വസിക്കുന്ന മലയാളം വളരെ അനായാസമായാണ് സുൽത്താൻ ആലപിച്ചതെന്ന് ചിത്ര വേദിയിൽ പറഞ്ഞു. സുല്‍ത്താന്‍റെ ആലാപന മികവ് കേട്ട് പാട്ടിനിടെ ചിത്രയും കൈയടിച്ച് പോയി. അതേ സമയം, ചിത്രക്കൊപ്പം പാടാന്‍ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്ന് അഹമ്മദ് സുല്‍ത്താന്‍ പറഞ്ഞു.
സൽമാൻ ഖാൻ അഭിനയിച്ച ‘ലവ്’ എന്ന സിനിമയിലെ ‘സാത്തിയ തൂനെ ക്യാകിയ’ എന്ന സൂപ്പർ ഹിറ്റ് ഗാനവും ചിത്രയ്ക്കൊപ്പം അദ്ദേഹം ആലപിച്ചു.
- " class="align-text-top noRightClick twitterSection" data="">