കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായ സത്യൻ അന്തിക്കാട് ഇഖ്ബാല്‍ കുറ്റിപ്പുറത്തിന്‍റെ തിരക്കഥയിലൊരുക്കുന്ന ചിത്രത്തില്‍ ജയറാമും മീര ജാസ്മിനും മുഖ്യ വേഷങ്ങളില്‍. ഫോർ ഫ്രണ്ട്സ്, ഒന്നും മിണ്ടാതെ എന്നിവയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമയാണിത്. ഫേസ്ബുക്കിലൂടെയാണ് സത്യന്‍ അന്തിക്കാട് ചിത്രം പ്രഖ്യാപിച്ചത്. പേര് വെളിപ്പെടുത്തിയിട്ടില്ല.
ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ ദേവിക സഞ്ജയ്, ശ്രീനിവാസൻ, സിദ്ദിഖ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. എസ്. കുമാറാണ് ഛായാഗ്രാഹകൻ. ഹരിനാരായണന്‍റെ വരികൾക്ക് അമ്പിളി എന്ന ചിത്രത്തിലെ 'ആരാധികേ' എന്ന ഗാനം അനശ്വരമാക്കിയ വിഷ്ണു വിജയ്‌യാണ് ഈണം പകരുന്നത്. പ്രശാന്ത് മാധവ് കലാസംവിധാനവും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവഹിക്കും.
സത്യൻ അന്തിക്കാടിന്‍റെ സംവിധാനത്തിൽ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം ഫഹദ് ഫാസിൽ നായകനായ ഞാൻ പ്രകാശൻ ആയിരുന്നു. ജൂലൈയിൽ ചിത്രീകരണം ആരംഭിക്കുന്ന പുതിയ സിനിമയിലും ശബ്ദം ലൈവായാണ് റെക്കോഡ് ചെയ്യുന്നതെന്ന് സത്യൻ അന്തിക്കാട് ഫേസ്ബുക്കിൽ കുറിച്ചു. താൻ കണ്ടുപരിചയപ്പെട്ട ജീവിതങ്ങളായിരിക്കും പതിവ് പോലെ പുതിയ ചിത്രത്തിന്‍റെയും പ്രമേയമെന്ന സൂചനയും സംവിധായകന്‍ നല്‍കുന്നു.
അതേസമയം, സത്യന്‍ അന്തിക്കാടിന്‍റെ മക്കളായ അനൂപ് സത്യനും അഖില്‍ സത്യനും സംവിധാനത്തില്‍ സജീവമാണ്. അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് കഴിഞ്ഞ വർഷം റിലീസ് ചെയ്തു. അഖിൽ സത്യൻ ഫഹദ് ഫാസിലിനെ നായകനാക്കി പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രമാണ് സംവിധാനം ചെയ്യുന്നത്.
-
'ചിന്താവിഷ്ടയായ ശ്യാമള'ക്ക് ലഭിച്ച രാമു കാര്യാട്ട് പുരസ്‌കാരം സ്വീകരിക്കാൻ തൃശ്ശൂർ റീജ്യണൽ തീയേറ്ററിലെത്തിയപ്പോൾ നിറഞ്ഞ...
Posted by Sathyan Anthikad on Tuesday, 13 April 2021