ETV Bharat / sitara

'മകൾ', കാത്തിരുന്നത് അതിനുവേണ്ടിയാണ്'; പോസ്‌റ്റര്‍ പങ്കുവച്ച്‌ സത്യന്‍ അന്തിക്കാട്‌ - പോസ്‌റ്റര്‍ പങ്കുവച്ച്‌ സത്യന്‍ അന്തിക്കാട്‌

Makal first look poster: സത്യന്‍ അന്തിക്കാടിന്‍റെ 'മകള്‍' എന്ന ചിത്രത്തിന്‍റെ ഫസ്‌റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറങ്ങി

Makal first look poster  Sathyan Anthikad movie Makal  പോസ്‌റ്റര്‍ പങ്കുവച്ച്‌ സത്യന്‍ അന്തിക്കാട്‌  Sathyan Anthikad Makal post
''മകൾ' കാത്തിരുന്നത് അതിനു വേണ്ടിയാണ്'; പോസ്‌റ്റര്‍ പങ്കുവച്ച്‌ സത്യന്‍ അന്തിക്കാട്‌
author img

By

Published : Feb 15, 2022, 5:45 PM IST

Makal first look poster : കുടുംബപ്രേക്ഷകര്‍ക്ക്‌ അന്നും ഇന്നും എന്നും പ്രിയപ്പെട്ട സംവിധായകനാണ് സത്യന്‍ അന്തിക്കാട്‌. അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് 'മകള്‍'. നീണ്ട ഇടവേളയ്‌ക്ക്‌ ശേഷം സത്യന്‍ അന്തിക്കാടും ജയറാമും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ഫസ്‌റ്റ്ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറങ്ങി. സംവിധായകന്‍ തന്‍റെ ഫേസ്‌ബുക്ക്‌ പേജിലൂടെ പോസ്‌റ്റര്‍ പുറത്തുവിടുകയായിരുന്നു.

ഒരിടവേളയ്‌ക്ക്‌ ശേഷം മീര ജാസ്‌മിന്‍ മലയാളത്തിലേയ്‌ക്ക്‌ തിരികെയെത്തുന്ന ചിത്രം കൂടിയാണ് 'മകള്‍'. നമുക്കിടയിലെ ആരുടെയൊക്കെയോ കഥയാണ് 'മകള്‍' എന്ന്‌ ചിത്രം കാണുമ്പോള്‍ തോന്നിയേക്കാമെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. എന്‍റെയും നിങ്ങളുടെയും ജീവിതാനുഭവങ്ങളില്‍ നിന്നാണ് 'മകള്‍' രൂപപ്പെട്ടതെന്നും സംവിധായകന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

  • " class="align-text-top noRightClick twitterSection" data="">

Sathyan Anthikad Makal post : ''മകൾ' ഒരുങ്ങുകയാണ്. കൊവിഡിന്‍റെ പെരുമഴ തോർന്ന് ജനജീവിതം സാധാരണ നിലയിലായിത്തുടങ്ങി. വഴിയോരത്തുവച്ച് ഒരു സുഹൃത്തിനെ കണ്ടുമുട്ടിയാൽ അടുത്തുള്ള കോഫി ഷോപ്പിൽ കയറി ഒരുമിച്ചൊരു കാപ്പി കുടിക്കാനും സല്ലപിക്കാനുമുള്ള സ്വാതന്ത്ര്യമായി. തിയേറ്ററുകളും സജീവമാകുന്നു. കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം തിയേറ്ററിലിരുന്ന് കണ്ടാലേ ഒരു സിനിമ കണ്ടു എന്ന തോന്നലുണ്ടാകൂ.

Also Read:ഒന്നല്ല, പല പല മുഖങ്ങള്‍! 'ബച്ചന്‍ പാണ്ഡേ' പോസ്‌റ്ററില്‍ ഒളിപ്പിച്ച്‌ ട്രെയ്‌ലര്‍ റിലീസ്‌

'മകൾ' കാത്തിരുന്നത് അതിനുവേണ്ടിയാണ്. നമുക്കിടയിലുള്ള ആരുടെയൊക്കെയോ കഥയാണ് ഇതെന്ന് കാണുമ്പോൾ തോന്നിയേക്കാം. എങ്കിൽ, 'വടക്കുനോക്കിയന്ത്ര'ത്തിന്‍റെ തുടക്കത്തിൽ ശ്രീനിവാസൻ പറഞ്ഞത് പോലെ അത് യാദൃശ്ചികമല്ല; മനപ്പൂർവ്വമാണ്. എന്‍റെയും നിങ്ങളുടെയും ജീവിതാനുഭവങ്ങളിൽ നിന്നാണ് 'മകൾ' രൂപപ്പെടുന്നത്.

ഏതാനും ആഴ്‌ചകൾക്കുള്ളിൽ അവൾ നിങ്ങൾക്ക് മുന്നിലെത്തും. അതിനുമുൻപ് ആദ്യത്തെ പോസ്‌റ്റര്‍ ഇവിടെ അവതരിപ്പിക്കുന്നു. ഇന്നത്തെ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മീര ജാസ്‌മിന്‍റെ ജന്മദിനം. ഒരു ഇടവേളയ്ക്കുശേഷം 'മകളി'ലൂടെ മലയാളത്തിലെത്തുന്ന മീരയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.'- സത്യന്‍ അന്തിക്കാട്‌ ഫേസ്‌ബുക്കില്‍ കുറിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.