ETV Bharat / sitara

10 വര്‍ഷം മുമ്പ്‌ ശ്രീനിവാസനെ പൊന്നാട അണിയിച്ച്‌ ജയറാം; ചട്ടയും മുണ്ടും അണിഞ്ഞ്‌ മീരാ ജാസ്‌മിന്‍ - Meera Jasmin career break movie

Makal Teaser: 'മകള്‍' ടീസര്‍ പുറത്തിറങ്ങി. സംവിധായകന്‍ സത്യന്‍ അന്തിക്കാട്‌ ആണ് ടീസര്‍ പുറത്തുവിട്ടത്‌.

Makal Teaser  ചട്ടയും മുണ്ടും അണിഞ്ഞ്‌ മീരാ ജാസ്‌മിന്‍  ശ്രീനിവാസനെ പൊന്നാട അണിയിച്ച്‌ ജയറാം  'മകള്‍' ടീസര്‍ പുറത്തിറങ്ങി  Sathyan Anthikkad shares Makal teaser  Makal cast and crew  Meera Jasmin career break movie  Sathyan Anthikkad latest movies
10 വര്‍ഷം മുമ്പ്‌ ശ്രീനിവാസനെ പൊന്നാട അണിയിച്ച്‌ ജയറാം; ചട്ടയും മുണ്ടും അണിഞ്ഞ്‌ മീരാ ജാസ്‌മിന്‍
author img

By

Published : Mar 17, 2022, 11:13 AM IST

Makal Teaser: കുടുംബപ്രേക്ഷകരുടെ ഹിറ്റ്‌ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് 'മകള്‍'. ചിത്രത്തിന്‍റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. സംവിധായകന്‍ സത്യന്‍ അന്തിക്കാട്‌ ആണ് ടീസര്‍ പുറത്തുവിട്ടത്‌. ഏപ്രില്‍ അവസാനത്തോടെ ചിത്രമെത്തുമെന്ന്‌ നേരത്തെ അദ്ദേഹം ഫേസ്‌ബുക്കിലൂടെ അറിയിച്ചിരുന്നു.

1.10 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ടീസറില്‍ ശ്രീനിവാസനും ജയറാമും തമ്മിലുള്ള നര്‍മ രൂപേണയുള്ള സംഭാഷണമാണ് ഹൈലറ്റാകുന്നത്‌. 10 വര്‍ഷം മുമ്പ്‌ പൊന്നാട അണിയിച്ച കഥ ജയറാമിന്‍റെ കഥാപാത്രം ഓര്‍മിപ്പിക്കുമ്പോള്‍ അതിനുള്ള ശ്രീനിവാസന്‍റെ മറുപടി പൊട്ടിച്ചിരി ഉണര്‍ത്തുന്നതാണ്. ടീസറില്‍ മീരാ ജാസ്‌മിനും പ്രത്യക്ഷപ്പെടുന്നുണ്ട്‌. ചട്ടയും മുണ്ടും അണിഞ്ഞ്‌ അച്ചായത്തി വേഷത്തിലാണ് ടീസറില്‍ മീരാ ജാസ്‌മിന്‍ പ്രത്യക്ഷപ്പെടുന്നത്‌. ദേവിക സഞ്ജയുടെയും കഥാപാത്രവും ടീസറില്‍ ദൃശ്യമാകുന്നുണ്ട്‌.

  • " class="align-text-top noRightClick twitterSection" data="">

Sathyan Anthikkad shares Makal teaser: ഒരു കുറിപ്പിനൊപ്പമാണ് സത്യന്‍ അന്തിക്കാട്‌ ടീസര്‍ പങ്കുവച്ചത്‌. ' 'മകൾ' ഒരുങ്ങിക്കഴിഞ്ഞു. ഏപ്രിൽ അവസാനത്തോടെ അവൾ നിങ്ങൾക്കു മുന്നിലെത്തും. ചെറുതല്ലാത്ത കുറെ സന്തോഷങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം, ജയറാമിനെയും മീര ജാസ്‌മിനെയും വീണ്ടും മലയാളികൾക്കു മുന്നിലെത്തിക്കാൻ കഴിഞ്ഞു എന്നതാണ്. ഒപ്പം ഇന്നസെന്‍റിന്‍റെയും, ശ്രീനിവാസന്‍റെയും സജീവ സാന്നിദ്ധ്യവും. പുതിയ തലമുറയിലെ നസ്ലിനും, ദേവിക സഞ്ജയും കൂടി ചേരുമ്പോൾ ഇതൊരു തലമുറകളുടെ സംഗമം കൂടിയാകുന്നു.

ലളിതച്ചേച്ചിക്ക് പങ്കു ചേരാൻ കഴിഞ്ഞില്ല എന്നതാണ് ബാക്കി നിൽക്കുന്ന സങ്കടം. ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കിടക്കുമ്പോഴും ഓർമ്മ തെളിയുന്ന നേരത്ത് ചേച്ചി വിളിക്കും. "സത്യാ... ഞാൻ വരും. എനിക്കീ സിനിമയിൽ അഭിനയിക്കണം." ചേച്ചി വന്നില്ല. ചേച്ചിക്ക് വരാൻ സാധിച്ചില്ല. 'മകളു'ടെ ഈ ആദ്യ ടീസർ ലളിതച്ചേച്ചിക്ക്, മരണമില്ലാത്ത മലയാളത്തിന്‍റെ സ്വന്തം കെപിഎസി ലളിതക്ക് സമർപ്പിക്കുന്നു.' -സത്യന്‍ അന്തിക്കാട്‌ കുറിച്ചു.

Makal cast and crew: ഇന്നസെന്‍റ്‌, നസ്‌ലെന്‍, അല്‍ത്താഫ്‌ സലിം, ജയശങ്കര്‍, ഡയാന ഹമീദ്‌, മീര നായര്‍, ശ്രീധന്യ, നില്‍ജ ബേബി, ബാലാജി മനോഹര്‍ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സ്‌ ആണ് ചിത്രത്തിന്‍റെ നിര്‍മാണം. എസ്‌.കുമാര്‍ ആണ് ഛായാഗ്രഹണം. ഡോ.ഇഖ്‌ബാല്‍ കുറ്റിപ്പുറമാണ് തിരക്കഥ ഒരുക്കുന്നത്‌. കെ.രാജഗോപാല്‍ എഡിറ്റിങും നിര്‍വഹിക്കും. വിഷ്‌ണു വിജയ്‌ ആണ് സംഗീതം.

Meera Jasmin career break movie: ആറ്‌ വര്‍ഷത്തെ ഇടവേളയ്‌ക്ക്‌ ശേഷമാണ് 'മകളി'ലൂടെ മീരാ ജാസ്‌മിന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക. 2008ല്‍ പുറത്തിറങ്ങിയ 'ഇന്നത്തെ ചിന്താവിഷയ'ത്തിന് ശേഷം മീരാ ജാസ്‌മിന്‍ നായികയായെത്തുന്ന സത്യന്‍ അന്തിക്കാട്‌ ചിത്രം കൂടിയാണിത്‌. 12 വര്‍ഷത്തെ ഇടവേളയ്‌ക്ക്‌ ശേഷമാണ് ജയറാം സത്യന്‍ അന്തിക്കാട്‌ ചിത്രത്തില്‍ വേഷമിടുന്നത്‌. 2010ല്‍ പുറത്തിറങ്ങിയ 'കഥ തുടരുന്നു' എന്ന സിനിമയിലാണ് ഇരുവരും ഏറ്റവും ഒടുവിലായി ഒന്നിച്ചത്‌.

Sathyan Anthikkad latest movies: നാല്‌ വര്‍ഷത്തെ ഇടവേളയ്‌ക്ക്‌ ശേഷമാണ് സത്യന്‍ അന്തിക്കാട്‌ പുതിയ ചിത്രവുമായി എത്തുന്നത്‌. 2018ല്‍ പുറത്തിറങ്ങിയ 'ഞാന്‍ പ്രകാശന്‍' ആണ് അദ്ദേഹത്തിന്‍റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Also Read: രാജമൗലി ചിത്രത്തില്‍ നായകനായി അല്ലു അര്‍ജുന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.