ഓരോ കഥാപാത്രങ്ങൾക്കും തുടക്കവും ഒടുക്കവും നൽകി കൃത്യമായ നിർവചനത്തോടെയാണ് പാ രഞ്ജിത്ത് സാർപട്ടാ പരമ്പരൈ ഒരുക്കിയത്. എഴുപതുകളിലെ ബോക്‌സിങ് കഥാപാത്രങ്ങളിലേക്കുള്ള താരങ്ങളുടെ മേക്കോവറുകളും അത്യധികം മികച്ച പ്രകടനങ്ങളും പ്രേക്ഷകരിൽ നിന്ന് പ്രശംസ പിടിച്ചുപറ്റുന്നുണ്ട്.
കഥയിലും അവതരണത്തിലും ഒരു കംപ്ലീറ്റ് പാ രഞ്ജിത്ത് ചിത്രമെന്നാണ് പ്രേക്ഷകർ ചിത്രത്തിനെ വിലയിരുത്തുന്നത്. വെട്രിസെൽവനായുള്ള കലൈയരസന്‍റെ പ്രകടനവും എടുത്തുപറയേണ്ടതാണ്. ആട്ടക്കത്തി, മദ്രാസ്, കബാലി തുടങ്ങി പാ രഞ്ജിത്ത് സംവിധാനം ചെയ്‌ത ചിത്രങ്ങൾക്കും കുതിരൈവാൽ പോലുള്ള പാ രഞ്ജിത്ത് നിർമിച്ച സിനിമകൾക്കും ശേഷം കലൈയരസൻ തികച്ചും വേറിട്ട അവതരണമാണ് സാർപട്ടയിൽ കാഴ്‌ചവച്ചത്. എന്നാൽ ഒരിക്കലും തന്നെ പാ രഞ്‌ജിത്ത് അഭിനന്ദിച്ചിരുന്നില്ലെന്നും ഇതിന്‍റെ കാരണവും വ്യക്തമാക്കുകയാണ് കലൈയരസൻ ഇടിവി ഭാരതിനോട്.
ഏതെങ്കിലും ആക്‌ടിങ് ക്ലാസിൽ പോകാൻ ഇപ്പോഴും പറയാറുണ്ട്
'വെട്രിസെൽവൻ വളരെ വ്യത്യസ്‌തമായ കഥാപാത്രം തന്നെയാണ്. ഒരു സംവിധായകന്‍റെ കീഴിൽ പിന്നീടും പ്രവർത്തിക്കുന്നതിൽ ഗുണമുണ്ട്. അതുപോലെ തികച്ചു വ്യത്യസ്‌തമായ പ്രകടനവും കാഴ്‌ചവക്കേണ്ടിവരും. കാരണം സംവിധായകൻ നമ്മുടെ അഭിനയത്തിലും കാര്യമായി ശ്രദ്ധിക്കും.
- " class="align-text-top noRightClick twitterSection" data="">
More Read: വെറുതെ എത്ര ആളുകളെയാണ് അടിച്ചത്.... 'സാർപട്ടാ പരമ്പരൈ'യിലെ വേമ്പുലി പറയുന്നു
എന്നാൽ, പാ രഞ്ജിത്ത് ഒരിക്കലും എന്നെ അഭിനന്ദിച്ചിട്ടില്ല. ഇപ്പോഴും ഞാൻ ഏതെങ്കിലും ആക്‌ടിങ് ക്ലാസിൽ പോകണമെന്നാണ് അദ്ദേഹം പറയാറുള്ളത്. ഒരുപോലെയുള്ള വേഷങ്ങൾ ചെയ്യരുതെന്ന് പറയും.'
സാർപട്ടാ പരമ്പരൈയിൽ പശുപതി അവതരിപ്പിച്ച രംഗവാധ്യാരുടെ മകൻ വെട്രിസെൽവനായാണ് കലൈയരസൻ എത്തിയത്. മദ്രാസ്, കബാലി, കുതിരൈവാൽ ചിത്രങ്ങളിലൂടെ തമിഴകത്ത് ശ്രദ്ധേയനായ താരത്തിന്‍റെ തികച്ചും വേറിട്ട പ്രകടനമായിരുന്നു ചിത്രത്തിലേത്.