സീരിയൽ താരം ശരണ്യയുടെ ആരോഗ്യസ്ഥിതി വീണ്ടും പരിതാപമാകുകയാണെന്ന് സുഹൃത്തും നടിയുമായ സീമ ജി. നായർ. കാൻസറിൽ നിന്ന് അതിജീവിച്ചുവെന്നതിൽ ആശ്വാസം കണ്ടെത്തുമ്പോഴാണ് താരത്തിന് വീണ്ടും ട്യൂമർ ബാധിച്ചതെന്നും ഒപ്പം കൊവിഡ് പോസിറ്റീവായെന്നും സീമ പറഞ്ഞു.
- " class="align-text-top noRightClick twitterSection" data="">
പലതവണ കീമോ തെറാപ്പി നടത്തി. പതിനൊന്നാമത്തെ സര്‍ജറി കഴിഞ്ഞതോടെ ശരണ്യക്ക് വീണ്ടും പ്രശ്‍നങ്ങളുണ്ടായി. നട്ടെല്ലിലേക്ക് അസുഖം എത്തിയെങ്കിലും പെട്ടെന്ന് സര്‍ജറി നടത്താൻ കഴിയുമായിരുന്നില്ല. പിന്നീട്, ആർസിസിയിലേക്ക് കൊണ്ടുവന്നു.
Also Read: 'ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം, പുകയരുത് ജ്വലിക്കണം'; നന്ദുവിനോട് മരണം തോല്‍ക്കുന്നു
വീണ്ടും കീമോ തുടങ്ങാനിരിക്കെ കഴിഞ്ഞ 23-ാം തിയതി ശരണ്യക്കും അമ്മയ്‌ക്കും സഹോദരനും കൊവിഡ് ബാധിച്ചു. ഇപ്പോൾ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ശരണ്യ ചികിത്സയിലാണ്. ശരണ്യയെ തിരിച്ചുകൊണ്ടുവരുന്നതിൽ ഒരുപാട് കടമ്പകള്‍ ഇനിയുമുണ്ടെന്നും എല്ലാവരുടെയും പ്രാര്‍ഥന വേണമെന്നും സീമ ജി നായര്‍ പറഞ്ഞു. എത്രയും വേഗം ശരണ്യ ട്യൂമറിൽ നിന്നും കൊവിഡിൽ നിന്നും മോചിതയാകട്ടെയെന്നും വികാരനിർഭരയായി സീമ ജി. നായർ കൂട്ടിച്ചേർത്തു.