ബാലതാരമായി എത്തി തെന്നിന്ത്യയിലെ വിവിധ ഭാഷകളില്‍ അഭിനയിച്ച് പ്രശസ്തയായ നടിയാണ് സനുഷ സന്തോഷ്. 2016ല്‍ പുറത്തിറങ്ങിയ ഉണ്ണി മുകുന്ദന്‍ ചിത്രം ഒരു മുറൈ വന്ത് പാര്‍ത്തായയ്‌ക്ക് ശേഷം സനുഷയെ മലയാള സിനിമകളില്‍ കണ്ടിട്ടില്ല. പക്ഷെ കന്നടയിലും തമിഴിലും തെലുങ്കിലുമായി മൂന്ന് സിനിമകള്‍ ചെയ്‌തിരുന്നു. മലയാള സിനിമയിലേക്ക് തിരിച്ച് വരാന്‍ ഒരുങ്ങുകയാണെന്ന് അറിയിച്ചിരിക്കുകയാണ് സനുഷ. ഒരു ചാനല്‍ പരിപാടിയില്‍ നടി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Also read: മാസ്‌ക് ധരിക്കാതെ അനുശ്രീയുടെ ഫോട്ടോഷൂട്ട്, വിമര്‍ശനവുമായി സോഷ്യല്‍മീഡിയ
സിനിമയുടെ ചിത്രീകരണത്തിന്‍റെ ഭാഗമായി ഏപ്രില്‍ മാസം താരം കശ്മീരിലായിരുന്നു. ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ അണിയപ്രവര്‍ത്തകര്‍ തന്നെ ഔദ്യോഗികമായി വെളിപ്പെടുത്തുമെന്നും സനുഷ പറഞ്ഞു. കശ്‌മീരില്‍ നിന്നും പകര്‍ത്തിയ ചില ചിത്രങ്ങള്‍ സനുഷ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു. 2019ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ജേഴ്‌സിയിലാണ് സനുഷ അവസാനമായി അഭിനയിച്ചത്. തെലുങ്ക് നടന്‍ നാനിയായിരുന്നു നായകന്‍. ശ്രദ്ധ ശ്രീനാഥായിരുന്നു ചിത്രത്തില്‍ നായിക.