ETV Bharat / sitara

കർഷക സമരം കപട സമരമാണെന്ന് സന്തോഷ് പണ്ഡിറ്റ് - farm bill santhosh pandit news

ഡൽഹിയിൽ അരങ്ങേറുന്നത് കപട സമരമാണെന്നും സമ്പന്നരായ ഇടനിലക്കാരാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നതെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്‌ബുക്കിലൂടെ അഭിപ്രായപ്പെട്ടു

santhosh pandit  ഇത് പണ്ഡിറ്റിന്‍റെ രാഷ്ട്രീയ നിരീക്ഷണം വാർത്ത  കർഷക സമരത്തെ പ്രതികൂലിച്ച് സന്തോഷ് പണ്ഡിറ്റ് വാർത്ത  നടൻ സന്തോഷ് പണ്ഡിറ്റ് കർഷക സമരം വാർത്ത  santhosh pandit comments farmers protest news  farm bill santhosh pandit news  malayalam actor reaction on farmers law news
കർഷക സമരത്തെ പ്രതികൂലിച്ച് സന്തോഷ് പണ്ഡിറ്റ്
author img

By

Published : Dec 1, 2020, 11:48 AM IST

കർഷകസമരത്തിൽ തന്‍റെ രാഷ്‌ട്രീയം വ്യക്തമാക്കി നടൻ സന്തോഷ് പണ്ഡിറ്റ്. ഡൽഹിയിൽ അരങ്ങേറുന്നത് കപട സമരമാണെന്നും കർഷകരല്ല സമ്പന്നരായ ഇടനിലക്കാരാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നതെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വിശദീകരിച്ചു. 2020ലെ കാർഷിക ബിൽ കർഷകരുടെ ഉന്നമനത്തിനുള്ളതാണെന്നും ഇടനിലക്കാരെ ഒഴിവാക്കി വ്യാപാരം സാധ്യമാക്കുന്നത് വഴി കർഷകരുടെ വരുമാനം വർധിക്കുമെന്നും നടൻ പറഞ്ഞു. ഇത് വ്യക്തമായി അറിയാവുന്ന കേരളം, ബംഗാൾ, ബിഹാർ, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിലെ കർഷകർ പ്രതിഷേധിക്കുന്നില്ലെന്നും ധനികരായ ഇടനിലക്കാരാണ് സമരം നടത്തുന്നതെന്നും സന്തോഷ് പണ്ഡിറ്റ് ആരോപിച്ചു.

  • പണ്ഡിറ്റിന്ടെ രാഷ്ട്രീയ നിരീക്ഷണം അതിരു കാക്കുന്ന ജവാന്മാരുടെ ചോരയോടൊപ്പം, കതിര് കാക്കുന്ന കർഷകന്റെ നീരും കൂടിയാണ് ഈ...

    Posted by Santhosh Pandit on Monday, 30 November 2020
" class="align-text-top noRightClick twitterSection" data="

പണ്ഡിറ്റിന്ടെ രാഷ്ട്രീയ നിരീക്ഷണം അതിരു കാക്കുന്ന ജവാന്മാരുടെ ചോരയോടൊപ്പം, കതിര് കാക്കുന്ന കർഷകന്റെ നീരും കൂടിയാണ് ഈ...

">

'ഈ ബില്ലിൽ നഷ്ടം വരുന്നത് ഇടനിലക്കാർക്ക് മാത്രമാണ്. അതിനാൽ രാഷ്ട്രീയമായി അവർ സ്പോൺസർ ചെയ്യുന്ന നാടകമാണ് കർഷകരുടെ പേരിൽ ഇപ്പോൾ ഡൽഹിയിൽ നടക്കുന്നത്. സമരത്തില്‍ പങ്കെടുക്കുന്ന ഭൂരിഭാഗം പേരുടേയും കൈയ്യിൽ ഒരു ലക്ഷത്തിന്‍റെ രണ്ടു മൊബൈലും, 50 ലക്ഷത്തിന്‍റെ ആഡംബരകാറും ഒക്കെ ആയാണ് സമരത്തിന് വന്നത്. പലരും മണിമാളികയിൽ ജീവിക്കുന്ന കോടീശ്വരന്മാരാണ്. ഇവരാണോ ഇന്ത്യയിലെ ദരിദ്ര കർഷകർ. ഇവർ കർഷകരല്ല, പണം തട്ടുന്ന ഇടനിലക്കാരാണ്. (പഞ്ചാബിൽ മാത്രമേ കർഷകർ ഉള്ളൂ എന്നറിഞ്ഞതിൽ സന്തോഷം). എന്തുകൊണ്ടാണ് പഞ്ചാബിലെ മാത്രം ചില കർഷകർ ഈ സമരത്തിൽ പങ്കെടുക്കുന്നത്? കേരളം അടക്കം, ബംഗാളും, ബിഹാറും, തമിഴ്നാട് അടക്കം ഏതെങ്കിലും സംസ്ഥാനത്തിലെ കർഷകർ ഈ ബില്ലിനെതിരെ ബഹളം വെച്ചത് നിങ്ങൾ കേട്ടിട്ടുണ്ടോ? ഇല്ല. കാരണം അവർക്കറിയാം, ഈ ബില്ല് അവരുടെ നന്മക്ക് വേണ്ടി ആണെന്ന്'- സന്തോഷ് പണ്ഡിറ്റ് കുറിച്ചു.

ചില മാധ്യമങ്ങളുടെയും ചാനലുകളിലേയും രാഷ്ട്രീയ പ്രേരിതമായ നുണ പ്രചരണങ്ങൾ വിശ്വസിച്ച് ഏതാനും കർഷകർ പ്രക്ഷോഭത്തിൽ ഭാഗമായിട്ടുണ്ടെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ താരം കുറിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.