ETV Bharat / sitara

'കര്‍ണന്‍' ടീമിനെ അഭിനന്ദനങ്ങള്‍ക്ക് കൊണ്ട് മൂടി സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍

പരിയേറും പെരുമാള്‍ എന്ന സിനിമയ്‌ക്ക് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്‌ത സിനിമയാണ് കര്‍ണന്‍. രജിഷ വിജയനാണ് ചിത്രത്തില്‍ നായിക

santhosh narayanan stunned with dhanush acting in movie karnan  സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍  സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍ വാര്‍ത്തകള്‍  പരിയേറും പെരുമാള്‍ വാര്‍ത്തകള്‍  പരിയേറും പെരുമാള്‍ സിനിമ  dhanush acting in movie karnan  സന്തോഷ് നാരായണന്‍ പാട്ടുകള്‍  santhosh narayanan karnan movie
കര്‍ണന്‍ ടീമിനെ അഭിനന്ദനങ്ങള്‍ക്ക് കൊണ്ട് മൂടി സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍
author img

By

Published : Jan 27, 2021, 5:29 PM IST

എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പരിയേറും പെരുമാളിന് ശേഷം മാരി സെല്‍വരാജിന്‍റേതായി റിലീസിനെത്താന്‍ തയ്യാറെടുക്കുന്ന കര്‍ണന്‍. ധനുഷാണ് ചിത്രത്തില്‍ നാകയന്‍. മാരി സെല്‍വരാജും ധനുഷും ഒന്നിക്കുന്നുവെന്നതും ആരാധകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സിനിമക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കായി മാത്രം കര്‍ണന്‍റെ പ്രദര്‍ശനം നടത്തിയിരുന്നു. സിനിമ കണ്ടിറങ്ങിയ ശേഷം സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍ ട്വിറ്ററില്‍ കുറിച്ചത്, കര്‍ണന്‍ സിനിമ തന്നെ സ്തബ്ദനാക്കി കളഞ്ഞു എന്നാണ്. ഒപ്പം കര്‍ണനിലെ നായകന്‍ ധനുഷിനെയും അദ്ദേഹത്തിന്‍റെ പ്രകടനത്തെയും സംവിധായകന്‍ മാരി സെല്‍വരാജിനെയും അദ്ദേഹത്തിന്‍റെ സംവിധാന മികവിനെയും കര്‍ണന് പിന്നിലെ അണിയറപ്രവര്‍ത്തകരെയും അദ്ദേഹം ട്വീറ്റിലൂടെ അഭിനന്ദിച്ചു.

ഇക്കഴിഞ്ഞ ഡിസംബര്‍ ആദ്യ വാരമാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. ധനുഷിന്‍റെ നാൽപ്പത്തിയൊന്നാമത്തെ ചിത്രവുമാണിത്. ചിത്രത്തിൽ കർണൻ എന്ന് തന്നെയാണ് ധനുഷിന്‍റെ കഥാപാത്രത്തിന്‍റെ പേര്. മലയാളി താരം രജിഷ വിജയനാണ് ചിത്രത്തിൽ നായിക. രജിഷയുടെ ആദ്യ തമിഴ് ചിത്രമാണ് കർണൻ. ചിത്രത്തിനായുള്ള ഇരുവരുടെയും മേക്ക്ഓവർ നേരത്തെ വൈറലായി മാറിയിരുന്നു. സന്തോഷ് നാരായണനാണ് സംഗീതം ഒരുക്കുന്നത്. നടൻ ലാൽ, യോഗി ബാബു, നടരാജൻ സുബ്രഹ്മണ്യന്‍ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കലൈപുലി.എസ്.താനുവിന്‍റെ വി. ക്രിയേഷൻസാണ് കര്‍ണന്‍ നിർമിച്ചിരിക്കുന്നത്. ധനുഷിന്‍റെതായി ഇനി റിലീസിനെത്താനുള്ള സിനിമ ജഗമേ തന്തിരമാണ്. കാര്‍ത്തിക് സുബ്ബരാജാണ് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.