ETV Bharat / sitara

ജേഴ്‌സി സമ്മാനിച്ച് സഞ്ജു സാംസണ്‍, 'റോയല്‍ ഫീലില്‍' പൃഥ്വിയും ടൊവിനോയും - Rajasthan Royals jersey to Prithviraj and Tovino

ജേഴ്‌സി ലഭിച്ചതിലെ സന്തോഷവും സഞ്ജുവിനോടുള്ള നന്ദിയും അറിയിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പൃഥ്വിരാജും ടൊവിനോയും കുറിപ്പുകളും പങ്കുവെച്ചിട്ടുണ്ട്. പഞ്ചാബ് കിംഗ്‌സുമായുള്ള രാജസ്ഥാന്‍ റോയല്‍സിന്‍റെ മത്സരം നാളെയാണ്.

Sanju Samson presents Rajasthan Royals jersey to Prithviraj and Tovino  രാജസ്ഥാന്‍ റോയല്‍സ്  സഞ്ജു സാംസണ്‍  ഐപിഎല്‍ വാര്‍ത്തകള്‍  Rajasthan Royals jersey to Prithviraj and Tovino  Sanju Samson Prithviraj Tovino
ജേഴ്‌സി സമ്മാനിച്ച് സഞ്ജു സാംസണ്‍, 'റോയല്‍ ഫീലില്‍' പൃഥ്വിയും ടൊവിനോയും
author img

By

Published : Apr 11, 2021, 10:51 PM IST

ഐപിഎല്‍ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. പുതിയ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്യാപ്റ്റനായി എത്തുന്നത് മലയാളി താരം സഞ്‌ജു സാംസണാണ്. പഞ്ചാബ് കിംഗ്‌സുമായുള്ള രാജസ്ഥാന്‍ റോയല്‍സിന്‍റെ മത്സരം നാളെയാണ്. ക്യാപ്റ്റന്‍ എന്ന നിലയിലുള്ള സഞ്ജുവിന്‍റെ ആദ്യ മത്സരം കൂടിയാണ്. മത്സരത്തിന് മുന്നോടിയായി ടീമിന്‍റെ ഔദ്യോഗിക ജേഴ്‌സി സിനിമാതാരങ്ങളായ പൃഥ്വിരാജിനും ടൊവിനോയ്‌ക്കും സമ്മാനിച്ചിരിക്കുകയാണ് സഞ്ജു. പൃഥ്വിയുടെ ഏക മകള്‍ അലംകൃതയ്‌ക്കും ടൊവിനോയുടെ മക്കളായ ഇസയ്‌ക്കും താഹാനും രാജസ്ഥാന്‍ റോയല്‍സിന്‍റെ ജേഴ്‌സി നല്‍കിയിട്ടുണ്ട് സഞ്ജു സാംസണ്‍.

ജേഴ്‌സി ലഭിച്ചതിലെ സന്തോഷവും സഞ്ജുവിനോടുള്ള നന്ദി അറിയിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പൃഥ്വിരാജും ടൊവിനോയും കുറിപ്പുകളും പങ്കുവെച്ചിട്ടുണ്ട്. അല്ലിയും താനും രാജസ്ഥാന്‍റെ കൂടെത്തന്നെ ഉണ്ടാവുമെന്നാണ് പൃഥ്വിരാജ് കുറിച്ചത്. തനിക്ക് ഇപ്പോള്‍ ഒരു റോയല്‍ ഫീല്‍ അനുഭവപ്പെടുന്നുവെന്നാണ് ടൊവിനോ കുറിച്ചത്. കഴിഞ്ഞ സീസണുകളില്‍ മികച്ച പ്രകടനം സഞ്ജു പുറത്തെടുത്തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.