ETV Bharat / sitara

സഞ്ജന ഗല്‍റാണിയുടെയും രാഗിണി ദ്വിവേദിയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് 21ലേക്ക് മാറ്റി

author img

By

Published : Sep 19, 2020, 4:23 PM IST

നടിമാര്‍ക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് രണ്ട് അഭിനേതാക്കളുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് സെപ്റ്റംബർ 21ലേക്ക് പ്രത്യേക കോടതി മാറ്റിയത്

Sandalwood drug case latest news  Ragini Dwivedi arrest latest news  Ragini Dwivedi news  Ragini Dwivedi arrest  Sanjjanaa Galrani arrest news  Sanjjanaa Galrani films  Sanjjanaa Galrani bail news  സഞ്ജന ഗല്‍റാണിയുടെയും രാഗിണി ദ്വിവേദിയുടെയും ജാമ്യാപേക്ഷ  ബെംഗളൂരു ലഹരിമരുന്ന് കേസ്  സഞ്ജന ഗല്‍റാണി അറസ്റ്റ്
സഞ്ജന ഗല്‍റാണിയുടെയും രാഗിണി ദ്വിവേദിയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് 21ലേക്ക് മാറ്റി

ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന കന്നട നടിമാരായ സഞ്ജന ഗല്‍റാണിയുടെയും രാഗിണി ദ്വിവേദിയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 21ലേക്ക് മാറ്റി. ഇരുവരും എൻ‌ഡി‌പി‌എസ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയിട്ടുള്ളത്.

ഇരുവർക്കും ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് രണ്ട് അഭിനേതാക്കളുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് സെപ്റ്റംബർ 21ലേക്ക് പ്രത്യേക കോടതി മാറ്റിയത്. ഇരുവരും പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണിപ്പോഴുള്ളത്. സഞ്ജനക്കും രാഗിണിക്കും പുറമെ ഏഴ് പേരെ കൂടി ക്രൈം ബ്രാഞ്ച് കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം കന്നഡ, തെലുങ്ക് ചലച്ചിത്രങ്ങളിൽ അഭിനയിച്ച് ശ്രദ്ധേയരായ താരദമ്പതിമാരായ ദിഗന്ത്, അയിന്ദ്രിത റായ് എന്നിവരെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് മുൻ കർണാടക മന്ത്രി അന്തരിച്ച ജീവരാജ് അൽവയുടെ മകൻ ആദിത്യ അൽവയുടെ റിസോർട്ട് ബംഗ്ലാവിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ബെംഗളൂരുവിലെ ഹെബ്ബൽ തടാകത്തിനടുത്ത് നാല് ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന വിശാലമായ ബംഗ്ലാവിൽ ആദിത്യ അൽവ ലഹരി പാർട്ടികൾ നടത്തിയിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.