എറണാകുളം: അന്തരിച്ച സംവിധായകന്‍ സച്ചി ഒരുക്കിയ പൃഥ്വിരാജ്-ബിജു മേനോന്‍ ചിത്രം അയ്യപ്പനും കോശിയും തെലുങ്കില്‍ റീമേക്ക് ചെയ്യുകയാണെന്ന വാര്‍ത്തകള്‍ നേരത്തെ വന്നതാണ്. തെലുങ്ക് പതിപ്പില്‍ അയ്യപ്പന്‍ നായരായി എത്തുന്നത് പവന്‍ കല്യാണ്‍ ആണ്. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അയ്യപ്പന്‍ നായരുടെ ഭാര്യ കണ്ണമ്മയുടെ വേഷത്തില്‍ മലയാളികളുടെ മലര്‍ ടീച്ചര്‍ സായ് പല്ലവിയെത്തിയേക്കും. സിതാര എന്‍റര്‍ടെയ്‌ന്‍മെന്‍റ്സിന്‍റെ ബാനറിൽ സൂര്യദേവര നാഗവംശി നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാഗർ.കെ.ചന്ദ്രയാണ്. സിനിമയുടെ ഭാഗമാകുന്ന മറ്റ് അഭിനേതാക്കളുടെ വിവരങ്ങൾ ഒന്നും വ്യക്തമാക്കിയിട്ടില്ല. മലയാളത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യന്‍റെ റോളിൽ റാണാ ദഗ്ഗുപതി എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഈ റോളിൽ യുവതാരം നിതിൻ എത്തുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ. 2021 ജനുവരിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. തെലുങ്കിന് പുറമെ തമിഴിലും ഹിന്ദിയിലും ചിത്രത്തിന് റീമേക്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കില്‍ സായ് പല്ലവിയും? - സായ് പല്ലവി വാര്‍ത്തകള്‍
അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അയ്യപ്പന്‍നായരുടെ ഭാര്യ കണ്ണമ്മയുടെ റോളിലാകും സായി പല്ലവി ചിത്രത്തില്‍ എത്തുക