രാം ചരൺ- ശങ്കര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആദ്യ ചിത്രത്തില്‍ സംഗീതമൊരുക്കുന്നത് തെന്നിന്ത്യയിലെ പ്രശസ്‌ത സംഗീതജ്ഞൻ എസ്. തമൻ. വമ്പൻ കാൻവാസിൽ ചിത്രങ്ങളൊരുക്കുന്ന കോളിവുഡ് സംവിധായകനൊപ്പം ഇതാദ്യമായാണ് സംഗീത സംവിധായകനായി തമൻ ഒരുമിച്ചു പ്രവർത്തിക്കുന്നത്.
എന്നാൽ, തമൻ സിനിമയിലേക്ക് വരുന്നതും സംഗീതജ്ഞൻ ആവുന്നതും ശങ്കർ ചിത്രങ്ങളിലൂടെയാണ്. ശങ്കറിന്‍റെ ബോയ്‌സ് എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് കരിയർ ആരംഭിച്ച തമൻ ശങ്കർ നിർമിച്ച ഈറം എന്ന ചിത്രത്തിലാണ് ആദ്യമായി സംഗീത സംവിധാനം നിർവഹിച്ചത്. എന്നാൽ, ശങ്കർ സംവിധാനം ചെയ്‌ത ചിത്രങ്ങളിൽ ഇതുവരെയും തമൽ സംഗീതം ഒരുക്കിയിട്ടില്ല.
-
SHANKAR - RAM CHARAN FILM: THAMAN TO COMPOSE MUSIC... Director #Shankar collaborates with music composer #Thaman for the first time... The PAN-#India film - starring #RamCharan - is produced by #DilRaju. #RC15 #SVC50 pic.twitter.com/qqvUyp4OeP
— taran adarsh (@taran_adarsh) July 19, 2021 " class="align-text-top noRightClick twitterSection" data="
">SHANKAR - RAM CHARAN FILM: THAMAN TO COMPOSE MUSIC... Director #Shankar collaborates with music composer #Thaman for the first time... The PAN-#India film - starring #RamCharan - is produced by #DilRaju. #RC15 #SVC50 pic.twitter.com/qqvUyp4OeP
— taran adarsh (@taran_adarsh) July 19, 2021SHANKAR - RAM CHARAN FILM: THAMAN TO COMPOSE MUSIC... Director #Shankar collaborates with music composer #Thaman for the first time... The PAN-#India film - starring #RamCharan - is produced by #DilRaju. #RC15 #SVC50 pic.twitter.com/qqvUyp4OeP
— taran adarsh (@taran_adarsh) July 19, 2021
അതിനാൽ തന്നെ ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമൻ സംഗീത സംവിധായകനാകുമെന്ന വാർത്ത തമിഴകം മുഴുവൻ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ്. സിനിമയുടെ നിർമാണ പ്രവർത്തനങ്ങൾക്കായി തമൻ എത്തിച്ചേർത്ത ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലാവുകയാണ്. ഇതോടെ ശങ്കർ- തമൻ കൂട്ടുകെട്ടിന്‍റെ പ്രഖ്യാപനം ഇപ്പോൾ ട്വിറ്ററിലും ട്രെൻഡായി മാറി.
രാം ചരൺ- ശങ്കർ കൂട്ടുകെട്ടിൽ പാൻ ഇന്ത്യ ചിത്രം
രാം ചരൺ തേജയുടെ 15-ാമത്തെ ചിത്രമാണിത്. സിനിമയുടെ പേര് ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ഫെബ്രുവരിയിലായിരുന്നു പാൻ ഇന്ത്യ ചിത്രത്തിന്‍റെ പ്രഖ്യാപനം. നിലവില്‍ ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികൾ പുരോഗമിക്കുകയാണ്. 2022ലായിരിക്കും രാം ചരൺ15 ചിത്രീകരണം ആരംഭിക്കുന്നതെന്നാണ് സൂചന. ശ്രീ വെങ്കടേശ്വര ക്രീയേഷന്‍സിന്‍റെ ബാനറില്‍ ഒരുങ്ങുന്ന 50-ാമത്തെ സിനിമ കൂടിയാണിത്. ദില്‍ രാജുവും ശിരിഷുമാണ് നിർമാതാക്കൾ.
More Read: രാം ചരൺ- ശങ്കർ പാൻ ഇന്ത്യ ചിത്രത്തിന്‍റെ നിർമാണം ഉടൻ ആരംഭിക്കും
അതേ സമയം, രൺവീർ സിംഗിനെ നായകനാക്കി ബോളിവുഡിൽ ഒരുക്കുന്ന അന്യൻ റീമേക്കാണ് ശങ്കറിന്‍റെ മറ്റൊരു പുതിയ ചിത്രം. രാജമൗലിയുടെ സംവിധാനത്തിൽ ജൂനിയര്‍ എന്‍ടിആര്‍ ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവർക്കൊപ്പം അഭിനയിച്ച ആർആർആർ ആണ് റിലീസിനൊരുങ്ങുന്ന രാംചരണിന്‍റെ അടുത്ത ചിത്രം. 2021 ഒക്ടോബര്‍ 13ന് ആർആർആർ തിയേറ്ററുകളിലൂടെ പ്രദർശനത്തിനെത്തും.