കൊവിഡിനെതിരെ ഭീതിയല്ല, ജാഗ്രതയും പോരാടാനുള്ള കരുത്തുമാണ് ആവശ്യം. ആഗോളമഹാമാരിക്കെതിരെയുള്ള പ്രവർത്തനങ്ങൾക്കായി സിനിമാരംഗത്ത് നിന്നും നിരവധിപേർ ധനസഹായങ്ങളും മറ്റ് സൗകര്യങ്ങളും സംഭാവന നൽകിയിരുന്നു. ഒറ്റക്കെട്ടായി വൈറസ് വ്യാപനം ചെറുക്കുന്നതിന് ഇത്തരം സഹായങ്ങൾ മാത്രമല്ല, തങ്ങളുടെ കലയിലൂടെ താരങ്ങൾ ജനങ്ങളിലേക്കിറങ്ങി ബോധവൽക്കരണവും നടത്തുന്നുണ്ട്. സാമൂഹിക അകലം പാലിച്ച് കരുതലോടെ പൊരുതാമെന്നാണ് തെന്നിന്ത്യൻ ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം പറയുന്നത്. ഇതിനായി അദ്ദേഹം മാധ്യമമാക്കുന്നത് തന്‍റെ കർമമേഖലയായ സംഗീതത്തെ തന്നെയാണ്. റഫീക്ക് അഹമ്മദിന്‍റെ വരികൾക്ക് ശബ്‌ദം പകർന്ന് എസ്‌പിബി പൊതുജനങ്ങളോട് ആവശ്യപ്പെടുന്നത് ആഘോഷങ്ങളും വാശികളും തർക്കങ്ങളും ജാതിമത വേർതിരിവുകളും മറന്ന് കൊവിഡിനെതിരെ പോരാടാമെന്നാണ്.
- " class="align-text-top noRightClick twitterSection" data="">
"ഒരുമിച്ചു നിൽക്കേണ്ട സമയം..." എന്ന് തുടങ്ങുന്ന ഗാനത്തിൽ അതിസാഹസ ചിന്തകളും ഭയവുമില്ലാതെ ഈ സമയത്തെ കരുതലോടെ അതിജീവിക്കാം എന്നും വിവരിക്കുന്നുണ്ട്. നടൻ ജയറാം ഉൾപ്പടെയുള്ളവർ ഗായകനും അഭിനേതാവുമായ എസ്.പി. ബാലസുബ്രഹ്മണ്യം ആലപിച്ച ഗാനം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.