ETV Bharat / sitara

'കപ്പേള'യ്‌ക്ക് ശേഷം വീണ്ടും റോഷൻ മാത്യുവും അന്ന ബെന്നും; 'നൈറ്റ് ഡ്രൈവി'ന് ഇന്ദ്രജിത്ത് സുകുമാരനും

വൈശാഖ് സംവിധാനം ചെയ്യുന്ന 'നൈറ്റ് ഡ്രൈവ്' എന്ന ചിത്രത്തിൽ റോഷൻ മാത്യു, അന്ന ബെൻ, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരാണ് പ്രധാന താരങ്ങൾ.

ഇന്ദ്രജിത്ത് സുകുമാരൻ അന്ന ബെൻ വാർത്ത  ഇന്ദ്രജിത്ത് സുകുമാരൻ നൈറ്റ് ഡ്രൈവ് വാർത്ത  നൈറ്റ് ഡ്രൈവ് റോഷൻ മാത്യു വാർത്ത  റോഷൻ മാത്യു അന്ന ബെൻ വാർത്ത  അന്ന ബെൻ ഇന്ദ്രജിത്ത് സുകുമാരൻ വാർത്ത  anna ben new film night drive news  roshan mathew new film night drive news  roshan mathew indrajith sukumaran news  indrajith sukumaran night drive news  indrajith sukumaran anna ben new film news  vaishak night drive news
നൈറ്റ് ഡ്രൈവ്
author img

By

Published : Sep 22, 2021, 11:02 AM IST

കപ്പേളയ്‌ക്ക് ശേഷം റോഷൻ മാത്യു, അന്ന ബെൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് 'നൈറ്റ് ഡ്രൈവ്'. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അന്ന ബെന്നിനും റോഷൻ മാത്യുവിനുമൊപ്പം ഇന്ദ്രജിത്ത് സുകുമാരനും മുഖ്യവേഷത്തിലെത്തുന്നു. 'ദി ഹണ്ടഡ് ബിക്കം ഹണ്ടർ' എന്ന ടാഗ്‌ലൈനിൽ ഒരുക്കുന്ന സിനിമ ഒരു ത്രില്ലർ ചിത്രമാണെന്നാണ് സൂചന.

Also Read: 'മതം കലർത്തി വിൽപ്പനതന്ത്രങ്ങൾ മെനയരുത്' ; കന്യാദാനത്തെ ചോദ്യം ചെയ്‌തുള്ള ആലിയയുടെ പരസ്യത്തിനെതിരെ കങ്കണ

അഭിലാഷ്‌ പിള്ളയാണ് രചന. ഷാജി കുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ സുനിൽ എസ്.പിള്ളയാണ്. രഞ്‌ജിൻ രാജ് നൈറ്റ് ഡ്രൈവിനായി സംഗീതം ഒരുക്കുന്നു. ചിത്രത്തിന്‍റെ പശ്ചാത്തലസംഗീതവും രഞ്‌ജിൻ രാജിന്‍റേതാണ്.

പ്രശസ്‌ത കവി മുരുകൻ കാട്ടാക്കടയാണ് ചിത്രത്തിലെ പാട്ടുകൾക്ക് വരികൾ എഴുതിയിരിക്കുന്നത്. ആൻ മെഗാ മീഡിയയുടെ ബാനറിൽ പ്രിയ വേണുവും നീത പിന്‍റോയുമാണ് ചിത്രം നിർമിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.