തിയേറ്ററുകളിലും ശേഷം ഒടിടി റിലീസിലും മികച്ച പ്രതികരണമാണ് തരുൺ മൂർത്തിയുടെ ഓപ്പറേഷൻ ജാവയ്‌ക്ക് ലഭിക്കുന്നത്. ഒരു കഥയുടെ എല്ലാ വശങ്ങളും, കഥാപാത്രങ്ങളുടെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തിയാണ് തരുൺ മൂർത്തി ഓപ്പറേഷൻ ജാവ നിർമിച്ചത്. കഴിഞ്ഞ ശനിയാഴ്ച മുതലാണ് ചിത്രം സീ ഫൈവിലൂടെ ഒടിടി റിലീസിനെത്തിയത്. ഇപ്പോഴിതാ സിനിമയെയും അഭിനേതാക്കളെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത് സംവിധായകൻ റോഷൻ ആൻഡ്രൂസാണ്.
താൻ അടുത്തിടെ കണ്ട ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ഓപ്പറേഷൻ ജാവ. സംവിധായകനായും എഴുത്തുകാരനായും തരുൺ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും ബിനു പപ്പു ഉൾപ്പെടെയുളള താരനിര മികച്ച പ്രകടനം പുറത്തെടുത്തെന്നും റോഷൻ ആൻഡ്രൂഡ് ഫേസ്ബുക്കിൽ പറഞ്ഞു.
- " class="align-text-top noRightClick twitterSection" data="">
"ഞാൻ ഈയിടെ കണ്ട മികച്ച ചിത്രങ്ങളിൽ ഒന്ന്... ചിത്രവുമായി ബന്ധപ്പെട്ട് എല്ലാവർക്കും ആശംസകൾ. സിനിമയുടെ സംവിധായകനായും എഴുത്തുകാരനായും തരുൺ മികച്ച പ്രകടനം കാഴ്ചവെച്ചു. എന്‍റെ അടുത്ത സുഹൃത്തായ ബിനു പപ്പു ഉൾപ്പെടെ എല്ലാവരും മികച്ച രീതിയിൽ പ്രകടനം കാഴ്ചവെച്ചു. ഇത് പുതിയ ഒരു അനുഭവമാണ്," എന്നാണ് റോഷൻ ആൻഡ്രൂസ് അഭിപ്രായം പങ്കുവച്ചത്.
നേരത്തെ നടൻ കുഞ്ചാക്കോ ബോബനും സംവിധായകനെ പ്രശംസിച്ചുകൊണ്ട് ഓപ്പറേഷൻ ജാവയുടെ മികവിനെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു.
More Read: ഓപ്പറേഷൻ ജാവ ഹിന്ദിയിലേക്ക്
കുതിരവട്ടം പപ്പുവിന്‍റെ മകനായ ബിനു പപ്പു മുമ്പും പല സിനിമകളിലൂടെയും പ്രേക്ഷകർക്ക് പരിചിതമായ നടനാണ്. ഓപ്പറേഷൻ ജാവയിൽ പ്രശംസനാർഹമായ അഭിനയമാണ് സഹസംവിധായകനായും അറിയപ്പെടുന്ന ബിനു പപ്പു കാഴ്‌ചവച്ചത്. അച്ഛന്‍റെ മുഖച്ഛായ ആ മുഖത്ത് ഒളിഞ്ഞിരിപ്പുണ്ട്. എങ്കിലും കുതിരവട്ടം പപ്പുവിന്‍റെ അഭിനയ ശൈലിയുടെയോ മാനറിസങ്ങളുടെ ഒരംശമോ അദ്ദേഹത്തിൽ എങ്ങും കാണാൻ കഴിയില്ലെന്നും അയാൾ വ്യത്യസ്‌തനായ ഒരു അഭിനേതാവാണെന്നും പ്രേക്ഷകർ പറയുന്നു.
ഓപ്പറേഷൻ ജാവക്ക് രണ്ടാം ഭാഗമുണ്ടാകുമെന്നാണ് സിനിമയുടെ പോസ്റ്ററുകളിലെ ടാഗ് ലൈൻ വ്യക്തമാക്കുന്നത്. കൂടാതെ ആരാധകരും തുടർഭാഗത്തിനായി ആവശ്യപ്പെടുന്നുണ്ട്.