കൊവിഡ്, ലോക്ക് ഡൗണ്‍ കാലത്തെ പ്രതിസന്ധികളെല്ലാം താണ്ടി ജനുവരി പകുതിയോടെ തിയേറ്ററുകള്‍ സംസ്ഥാനത്ത് തുറന്നപ്പോള്‍ ആദ്യം പ്രദര്‍ശനത്തിനെത്തിയ മലയാള സിനിമ ജയസൂര്യ-പ്രജേഷ് സെന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ വെള്ളമാണ്. 318 ദിവസങ്ങള്‍ക്ക് ശേഷം തിയേറ്ററുകളിലെത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമ കണ്ടശേഷം ചിത്രത്തെ പ്രശംസിച്ച് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ഋഷിരാജ് സിങ് പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. വെള്ളം കാണാന്‍ ധൈര്യമായി ടിക്കറ്റെടുത്തോളുവെന്നാണ് ഋഷിരാജ് സിങ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. നടന് ജയസൂര്യ അദ്ദേഹത്തിന്റെ ഫേ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
'നമ്മുടെ സംസ്ഥാനത്തിന് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന മാര്‍ഗമാണ് മദ്യം... എന്നാല്‍ മദ്യത്തിന് അടിമപ്പെട്ട് പോകുന്നതിന്റെ ദൂഷ്യവശങ്ങള്‍ ഈ സിനിമയില്‍ നല്ല രീതിയില്‍ ചിത്രീകരിച്ചിട്ടുണ്ട്. മദ്യപാനത്തിന് അടിമപ്പെടുന്നത് ഒരു രോഗമാണ്. ശരിയായ ലഹരി വിമുക്ത ചികിത്സയിലൂടെ അതില്‍ നിന്ന് പുറത്ത് വരാനും കഴിയുമെന്ന് ഈ സിനിമ കാണിച്ച് തരുന്നു' ഋഷിരാജ് സിങ് കുറിച്ചു.
-
'വെള്ളം' -Essential drink of life ( Excess of anything is bad ) film review- ഋഷിരാജ് സിംഗ് ...
Posted by Rishi Raj Singh on Tuesday, January 26, 2021